National

പോരാടുന്നത് ഒരേ ശത്രുവിനെതിരെ, അത് മനസിലാക്കാന്‍ ഇനിയുമെത്ര ചോര ചിന്തണമെന്ന് വസീം അക്രം; ‘പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ല’

പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ലെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം വസീം അക്രം. രണ്ടു രാജ്യങ്ങളുടെയും പൊതു ശത്രു ഭീകരവാദം ആണെന്നും, ഭീകരവാദത്തിനെതിരെ തോളോടു തോള്‍ ചേര്‍ന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാക് ബന്ധം വഷളാകുന്നതിനിടെയാണ് വസീം അക്രത്തിന്റെ പ്രതികരണം. ഒരേ ശത്രുവിനെതിരെയാണ് നമ്മള്‍ ഇരുവരും പോരാടുന്നത് അത് തിരിച്ചറിയാന്‍ ഇനിയും എത്ര ചോര ചിന്തണമെന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി 27ന് എഴുതിയ ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയത്തില്‍ വലിയ ഭാരവും പേറിയാണ് ഞാനിത് പറയുന്നത്, പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ല. നിങ്ങളുടെ ശത്രു ഞങ്ങളുടെയും ശത്രുവാണ്. ഒരേ ശത്രുവിനെതിരെ ആണ് പോരാടുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും എത്ര ചോര ചിന്തണം. തോളോട് തോള്‍ ചേര്‍ന്ന് നിന്നാല്‍ മാത്രമേ ഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍ ആകൂ
പോരാടുന്നത് ഒരേ ശത്രുവിനെതിരെ, അത് മനസിലാക്കാന്‍ ഇനിയുമെത്ര ചോര ചിന്തണമെന്ന് വസീം അക്രം; ‘പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ല’

ഒരുമിച്ച് നമ്മള്‍ വിജയിക്കും, യുദ്ധം വേണ്ട എന്നീ ഹാഷ് ടാഗോട് കൂടിയാണ് വസിം അക്രത്തിന്റെ ട്വീറ്റ്.

പുല്‍വാമ ഭീകരാക്രണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം വഷളായിരുന്നു. പിന്നീട് പാകിസ്താനില്‍ ഇന്ത്യ നടത്തിയ വ്യോമ ആക്രമണവും പാകിസ്താന്‍ വ്യോമസേന കശ്മീരില്‍ നടത്തിയ പ്രത്യാക്രമണവും സ്ഥിതി ഗുരുതരമാക്കി. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ വിട്ടയക്കാന്‍ പാകിസതാന്‍ തയ്യാറായിരുന്നു. ഇന്ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. സമാധാന സന്ദേശമായാണ് പൈലറ്റിനെ വിട്ടയക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018