National

പുല്‍വാമയില്‍ വീണ്ടും സ്‌ഫോടനം: വീടുകളുടെ ജനലുകള്‍ തകര്‍ന്നു; അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു  

കശ്മീരില്‍ പുല്‍വാമയ്ക്ക് സമീപം ത്രാലില്‍ സ്‌ഫോടനം. ഇന്ന് രാവിലെ 3 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫെബ്രുവരി 14ന് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായ സ്ഥലത്തു നിന്നും 4 കിലോ മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനമുണ്ടായത്.

ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ സ്ഥലത്തെ രണ്ട് മൂന്ന് വീടുകളുടെ ജനലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഇന്നലെ രാത്രി പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നതോടെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് പലരും വീടുകള്‍ വിട്ടു പോകുകയാണ്.

ഇന്നലെ ഹന്ദ്വാരയില്‍ സൈന്യുവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ ഭീകരരെ മുഴുവന്‍ വകവരുത്തിയെന്ന ധാരണയില്‍ മൃതദേഹം കണ്ടെടുക്കാനുള്ള തെരച്ചിലിനിടെയായിരുന്നു ആക്രമണം നേരിട്ടത്. വെടിവയ്പ്പില്‍ ഒന്‍പതു ജവാന്‍മാര്‍ക്ക് പരുക്കേറ്റു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018