National

കംപ്യൂട്ടറുകളുടെ നിരീക്ഷണം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നടപടി രാജ്യതാത്പര്യം മുന്‍നിര്‍ത്തി, ഭീകരവാദമടക്കം നിയന്ത്രിക്കാന്‍ 

രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലുടെയും വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യാപകമായ അധികാരം നല്‍കിയ ഉത്തരവ് രാജ്യതാത്പര്യം മുന്‍നിര്‍ത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. നീക്കം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്നും പ്രത്യേക അനുമതിയോടെ മാത്രമേ ഏജന്‍സികള്‍ക്ക് നീക്കം നടത്താനാവൂവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഉത്തരവ് ചോദ്യംചെയ്ത പൊതുതാത്പര്യഹര്‍ജികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ പുതിയ ന്യായീകരണം.

കംപ്യൂട്ടറും സ്മാര്‍ട്ട്‌ഫോണുകളും അവയുടെ ഉള്ളടക്കവും പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമല്ലെന്നും ഭീകരവാദമുള്‍പ്പെടെയുള്ള ഭീഷണികള്‍ മുന്നില്‍ക്കണ്ടുകൊണ്ടുമാണെന്നാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഭീകരവാദം, മൗലികവാദം, അതിര്‍ത്തികടന്നുള്ള ഭീകരത, സൈബര്‍-സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങി ഒട്ടേറെ ഭീഷണികള്‍ രാജ്യം നേരിടുന്നു. അതിനെതിരേ ശക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സമയബന്ധിതമായ തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമായി നിയമപരമായ നിരീക്ഷണവും പരിശോധനയും നടത്തുന്നതിന് ഏജന്‍സികള്‍ക്ക് അധികാരം നല്‍കേണ്ടത് അത്യാവശ്യമാണ്.

വിവരങ്ങള്‍ പരിശോധിക്കാന്‍ ഒരു ഏജന്‍സിക്കും സ്വതന്ത്രാധികാരം നല്‍കിയിട്ടില്ല. ഓരോ കേസിലും ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്. വിവരസാങ്കേതിക നിയമത്തിലെ 69-ാം വകുപ്പിന്റെ അധികാരങ്ങളുപയോഗിക്കാന്‍ മാത്രമാണ് ഏജന്‍സികള്‍ക്കാകുകയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ 2009ല്‍ യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ആവര്‍ത്തിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നും പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് കംപ്യൂട്ടറിലെ ഏത് ഡേറ്റയും പരിശോധിക്കാന്‍ അനുമതി നല്‍കിരിക്കുന്നതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും അത്തരം ഒരു നീക്കം മാത്രമാണിതെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചിരുന്നു.

സിബിഐ എന്‍ഐഎ, റോ, നാര്‍കോട്ടിസ് കണ്‍ട്രോണ്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഇതിനു പുറമെ ജമ്മുകാശ്മിരിലും അസമിലും നോര്‍ത്ത്ഈസ്റ്റിലും പ്രവര്‍ത്തിക്കുന്ന സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിനും കമ്പ്യൂട്ടറുകള്‍ പരിശോധിക്കാമെന്നാണ് ഉത്തരവ്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 61(1) വകുപ്പിന്റെ പിന്‍ബലത്തിലാണ് പുതിയ ഉത്തരവ്. ഇന്റര്‍നെറ്റ് വരിക്കാര്‍, സര്‍വീസ് പ്രോവൈഡര്‍, കംപ്യൂട്ടര്‍ മാനേജ് ചെയ്യുന്നയാള്‍ എന്നിവര്‍ ഈ ഏജന്‍സികള്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കണം. സര്‍വ്വീസ് സേവന ദാതാക്കള്‍ വിവരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഏഴു വര്‍ഷം തടവാണ് ശിക്ഷ.

നേരത്തെ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ തുടങ്ങി വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുളളൂ. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം മുന്‍പ് കോടതി അംഗീകരിച്ചിരുന്നില്ല. പകരമാണ് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

സത്യവാങ്ങ്മീലം സമര്‍പ്പിച്ചെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അവധിയായിരുന്നതിനാല്‍ കേസ് വെള്ളിയാഴ്ച വാദംകേട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018