National

ബാലാകോട്ടിൽ വ്യോമസേനയ്ക്ക് ലക്ഷ്യം തെറ്റിയില്ലെന്ന് ഔദ്യോഗിക വിശദീകരണം; ‘ജെയ്‌ഷെയുടെ നാല് കെട്ടിടങ്ങള്‍ തകര്‍ത്തു’ 

ജെയ്ഷ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷയുടെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായി ഔദ്യോഗിക വിശദീകരണം. മദ്രസയടക്കം നാല് കെട്ടിടങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. റഡാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരണം നടത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക പരിമിതികള്‍മൂലം ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും മരണസംഖ്യ എത്രയാണെന്നുമുള്ള വിവരങ്ങള്‍ വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.

സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായും മിറാഷ് 2000 ഫൈറ്റ് ജെറ്റ് ലക്ഷ്യം വച്ച കെട്ടിടങ്ങളാണ് തകര്‍ന്നതെന്നും വ്യക്തമാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ജെയ്ഷയുടെ നിയന്ത്രണത്തിലുള്ള മദ്രസയ്ക്ക് അകത്തുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്.

ഈ പ്രദേശത്ത് ഇന്ത്യ വ്യോമാക്രമണം നടത്തിയത് പാകിസ്താന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെത്തും നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരുന്നു.

ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം എന്തിനാണ് പാകിസ്താന്‍ സൈന്യം മദ്രസ മുദ്രവച്ചത്? എന്തിനാണ് അവര്‍ മാധ്യമപ്രവ്രര്‍ത്തകരെ മദ്രസ സന്ദര്‍ശിക്കുന്നതില്‍നിന്നും വിലക്കിയത്. ഞങ്ങളുടെ പക്കല്‍ റഡാര്‍ തെളിവുകളുണ്ട്. മൗലാന മസൂദ് അസറിന്റെ സഹോദരന്‍ താമസിക്കാന്‍ ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസും പരിശീലനം നടത്തുന്നവര്‍ക്ക് താമസിക്കുന്ന കെട്ടിടവും സെമിനാരിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതും പരിശീലനം നേടുന്നവര്‍ക്കായുള്ളതുമായ കെട്ടിടങ്ങളാണ് തകര്‍ന്നതെന്ന് ഔദ്യോഗിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു

റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിടണോ എന്നത് തീരുമാനിക്കേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലെ അത്ര തെളിഞ്ഞുകാണുന്നതല്ല റഡാര്‍ ചിത്രങ്ങള്‍. കനത്ത മൂടല്‍ മഞ്ഞുള്ളതിനാല്‍ കൂടുതള്‍ വ്യക്തതയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. അവ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അതോടുകൂടി അവസാനിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വ്യോമാക്രമണം നടത്തിയ മദ്രസയോട് ചേര്‍ന്ന കേന്ദ്രങ്ങളില്‍ സാധാരണക്കാര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇന്റലിജന്‍സ് അത്രയും കൃത്യതയുള്ള വിവരങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയതെന്നുംല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമ സേനയുടെ ഇസ്രയേലി ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വളരെ കൃത്യതയുള്ളതും കനത്ത മൂടല്‍മഞ്ഞിലും പ്രവര്‍ത്തിക്കുന്നതുമാണ് ഈ ബോംബുകളെന്നും അധികൃതര്‍ വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018