National

അഭിനന്ദന്റെ തിരിച്ചു വരവ് ആര്‍എസ്എസ് സ്വയം സേവകന്റെ ശൂരത്തം കൊണ്ടെന്ന് സ്മൃതി ഇറാനി; മോഡിയുടെ മുന്നറിയിപ്പ് ഭയന്നെന്ന് യെദ്യൂരപ്പ; രാഷ്ട്രീയം വിടാതെ ബിജെപി നേതാക്കള്‍  

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ തിരിച്ചു വരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്തത്തിനാണ് നല്‍കേണ്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബിജെപി നേതാവ് സുധാന്‍ശു മിത്തലിന്റെ ആര്‍എസ്എസ്: ബില്‍ഡിങ് ഇന്ത്യ ത്രൂ സേവ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാജ്യം ഒന്നടങ്കം കാത്തിരുന്ന അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചു വരവും രാഷ്ട്രീയനേട്ടമായി അവതരിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചത്.

48 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ പുത്രന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നതില്‍ സംഘത്തിന് അഭിമാനിക്കാം. കാരണം അത് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്തം കൊണ്ടാണ്.
സ്മൃതി ഇറാനി

പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. പുല്‍വാമ തീവ്രവാദി ആക്രമണവും തുടര്‍ന്ന് പാകിസ്താനുമായുള്ള സംഘര്‍ഷവും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന വിമര്‍ശനം നിലനില്‍ക്കെ തന്നെയാണ് മോഡിയുടെ വിജയമായി വൈമാനികന്റെ തിരിച്ചു വരവ് ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി നീക്കം.

അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മോഡി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്നും തുടര്‍ന്നാണ് പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിക്കാന്‍ തയ്യാറായതെന്നുമായിരുന്നു ബിജെപി നേതാവ് യെദ്യൂരപ്പയുടെ പ്രതികരണം.

നേരത്തെ വ്യോമാക്രമണം ബിജെപിയെ കര്‍ണാടകത്തില്‍ 22 സീറ്റില്‍ വിജയിപ്പിക്കും എന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും പലയിടത്തു നിന്നും ഉയര്‍ന്നു വരികയും ചെയ്തിരുന്നു. രാജ്യം സംഘര്‍ഷ ഭീതി നേരിടുമ്പോഴും ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബിജെപി റാലിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയും പ്രസ്താവനകള്‍ നടത്തുന്നത്.

അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായി തൊട്ടു പിന്നാലെ ബിജെപി ബൂത്ത് പരിപാടിയില്‍ ആളുകളോട് സംസാരിച്ച മോഡി അഭിനന്ദനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മറിച്ച് രാജ്യം ശക്തമായ കരങ്ങളിലാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.

അതിന് ശേഷം ഇന്നലെ തമിഴ്‌നാടിലെ റാലിയില്‍ വച്ചായിരുന്നു ആദ്യമായി മോഡി ആദ്യമായി അഭിനന്ദന്റെ പേര് പറയുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018