National

‘യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ അതിര്‍ത്തിയില്‍ പോയി നേരിട്ട് യുദ്ധം ചെയ്യൂ’; സോഷ്യല്‍ മീഡിയ ‘യോദ്ധാക്കളോട്’ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ 

സോഷ്യല്‍ മീഡിയയിലെ യുദ്ധ മുറവിളികളെ വിമര്‍ശിച്ച് ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികന്‍ നിനാഥ് മന്ദാവ്ഗനെയുടെ ഭാര്യ വിജേത. സുരക്ഷിത സ്ഥലങ്ങളിലിരുന്ന് സോഷ്യല്‍മീഡിയയില്‍ യുദ്ധംവേണമെന്ന് കരയുന്നവര്‍ നേരിട്ട്‌ അതിര്‍ത്തിയില്‍ പോയി സ്വയം യുദ്ധം ചെയ്യട്ടെ എന്ന് വിജേത പറയുന്നു.

സോഷ്യല്‍മീഡിയയിലെ ആളിക്കത്തലുകള്‍ ഭീകരമാണ്. അതില്‍നിന്ന് ആരും പുറത്തേക്ക് വരുന്നില്ല. യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്ന സോഷ്യയില്‍ മീഡിയാ പോരാളികളോട് എനിക്ക് ഒന്നേ പറയാനുള്ളു. അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ നിങ്ങളിപ്പോള്‍ ചെയ്യുന്നത് അവസാനിപ്പിച്ച്, പോയി സേനയില്‍ ചേര്‍ന്ന് എങ്ങനെയുണ്ടെന്ന് മനസിലാക്കണം.
വിജേത

വ്യാഴാഴ്ച നാസികില്‍ എത്തിച്ച കൊല്ലപ്പെട്ട സൈനികന്‍ നിനാഥിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയാണ് സംസ്‌കരിച്ചത്.

കഴിഞ്ഞ ദിവസമാണ് കശ്മീരിലെ ബുദ്ഗാമിലെ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സൈനികര്‍ കൊല്ലപ്പെട്ടത്. സേനയുടെ എംഎ 17 ഹെലികോപ്ടറാണ് തകര്‍ന്നത്.

2009ലാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ച നിനാഥ് വ്യോമസേനയില്‍ ചേര്‍ന്നത്. ബോണ്‍സ്ല മിലിട്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹം ദേശീയ ഹോക്കി കളിക്കാരനുമായിരുന്നു.

വളരെ ചെറുപ്പത്തില്‍തന്നെ പട്ടാളക്കാരനാകണമെന്ന ആഗ്രഹമുണ്ടായിരുന്ന നിനാഥ് അത് നേടിയെടുക്കുകയായിരുന്നെന്ന് അച്ഛന്‍ അനില്‍ മന്ദാവ്ഗനെ പറയുന്നു. ലഭിച്ച നല്ല ജോലി ഉപേക്ഷിച്ചാണ് നിനാഥ് വ്യോമസേനയില്‍ ചേര്‍ന്നത്. അധ്യാപര്‍ക്കും നിനാഥിനെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണുള്ളത്.

സ്‌ക്വാഡ്രണ്‍ ലീഡര്‍ ആവുന്നതിന് മുമ്പ് അദ്ദേഹം ഗുവാഹത്തിയിലും ഖൊപഗ്പൂരിലും ജോലി ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പാണ് നിനാഥിനെ കശ്മീരിലേക്ക് സ്ഥലംമാറ്റിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018