National

‘മാന്‍ഹോള്‍’ വൃത്തിയാക്കുന്നതിനിടെ മോഡിയുടെ മണ്ഡലത്തില്‍ 2 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു; രണ്ട് മാസത്തിനിടെ രാജ്യത്ത് മരിച്ചത് 13 പേര്‍

ഉത്തര്‍പ്രദേശിലെ കുംഭമേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി ഒരാഴ്ച പിന്നിടുമ്പോള്‍ മോഡിയുടെ സ്വന്തം മണ്ഡലത്തില്‍ രണ്ട് തൊഴിലാളികള്‍ ശുചീകരണത്തിനിടെ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി രണ്ട് പേര്‍ മരിച്ചത്.

ബീഹാര്‍ സ്വദേശിയായ രാജേഷ് പസ്വാന്‍, വാരണാസി സ്വദേശിയായ ചന്ദന്‍ എന്നിവരാണ് മരിച്ചത്. കാലി മന്ദിറിനടുത്തെ മണ്ണിനടിയിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുവരും ഓടയിലിറങ്ങിയ സമയത്ത് ഓടയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണ് അകത്ത് കുടുങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. സ്വകാര്യ കമ്പനിയുടെ കരാര്‍ ജോലിക്കാരായിരുന്നു മരിച്ച രണ്ട് പേരും.

മുനിസിപ്പാലിറ്റിയില്‍ സ്ഥിരം ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ ജോലിക്ക് നിയമിച്ചതെന്ന് ചന്ദന്റെ ഭാര്യ പൂജ ദേവി പറഞ്ഞുവെന്ന് ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പണമുഗയോഗിച്ചു കൊണ്ട് ഏര്‍പ്പെടുത്തിയ കരാറിനിടെയാണ് മരണം. സ്വകാര്യ കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ നവംബറിലും വാരണാസിയില്‍ രണ്ട് തൊഴിലാളികള്‍ ഇതേ കാരണത്താല്‍ മരിച്ചിരുന്നു.

മരിച്ച തൊഴിലാളികള്‍ക്ക് മാന്‍ഹോളില്‍ ഇറങ്ങുന്നതിന് മാസ്‌കുകളോ, സേഫ്റ്റി ബെല്‍റ്റുകളോ (അപകടമുണ്ടായാല്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് രക്ഷപെടുത്താന്‍ സാധിക്കുന്ന ) നല്‍കിയിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. സുരക്ഷാ ഉപകരണങ്ങളില്ലാതെ മാന്‍ഹോളില്‍ ആളുകളെ ഇറക്കുന്നത് ഒരു വര്‍ഷം തടവും 50000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഇത് വരെ ആരെയും ആ നിയമപ്രകാരം ശിക്ഷിച്ചിട്ടില്ല.

259 രൂപയാണ് ഒരു ശുചീകരണ തൊഴിലാളികള്‍ക്ക് കരാറെടുത്ത കമ്പനികള്‍ നല്‍കുന്നത്. വിഷപുക ഉണ്ടാവുന്ന മാന്‍ഹോളിലിറങ്ങുന്നവര്‍ക്ക് 200 മുതല്‍ 300 രൂപ വരെ അധികം നല്‍കും.

സുമേഷ്, മന്നി എന്നിവര്‍ക്കൊപ്പമായിരുന്നു മരിച്ച രണ്ട് പേര്‍ മാന്‍ഹോളിലിറങ്ങിയത്. എന്നാല്‍ അകത്ത് ബ്ലോക്കായ പൈപ്പില്‍ നിന്ന് മലിനജലം ഇറ്റു വീഴുന്നുണ്ടായിരുന്നു. ആ ബ്ലോക്ക് വെള്ളമൊഴിച്ച് നീക്കണമെന്നാവശ്യപ്പെടാന്‍ സുമേഷും മന്നിയും പുറത്തിറങ്ങി. പക്ഷേ പെട്ടെന്ന് മറ്റൊരു പൈപ്പ് പൊട്ടുകയും അകത്തെ ഒരു ഭാഗം ഇടിഞ്ഞു വീണ് മറ്റ് രണ്ട് പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

‘മാന്‍ഹോള്‍’ വൃത്തിയാക്കുന്നതിനിടെ മോഡിയുടെ മണ്ഡലത്തില്‍ 2 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു; രണ്ട് മാസത്തിനിടെ രാജ്യത്ത് മരിച്ചത് 13 പേര്‍

എട്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ലെനിന്‍ രഘുവന്‍ഷി ‘ന്യൂസ്‌ക്ലിക്കി’നോട് പറഞ്ഞു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി ന്ല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ല്‍ മാത്രം രാജ്യത്ത് 108 ശുചീകരണ തൊഴിലാളികളാണ് മരിച്ചതെന്ന് ‘സഫായി കര്‍മചാരി ആന്തോളന്‍’ എന്ന സംഘടനാ അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ തന്നെ 13 പേര്‍ മരിച്ചു എന്നിട്ടും പ്രധാനമന്ത്രി അവരുടെ കാലുകഴുകുന്ന തരത്തിലുള്ള രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും സംഘടനാ പ്രതിനിധി ബെസ്വാഡ വില്‍സണ്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ചന്ദന്റെ അമ്മയ്ക്ക് മുനിസിപ്പാലിറ്റിയില്‍ സ്വീപ്പര്‍ ജോലി നല്‍കും. ചന്ദനില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.. ഞങ്ങള്‍ അഴുക്ക് വൃത്തിയാക്കേണ്ടവരാണ്. അപ്പോള്‍ അതേ അഴുക്കിന് കീഴില്‍ മരിക്കാം, അവര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018