National

റഫേല്‍ ഉണ്ടായിരുന്നെങ്കില്‍ പാകിസ്താനെതിരെ പലതും ചെയ്യാനാവുമായിരുന്നുവെന്ന് മോഡി; 30,000 മോഷ്ടിച്ച് സുഹൃത്തിന് കൊടുത്തത് കൊണ്ടല്ലേ വൈകുന്നതെന്ന് രാഹുല്‍ ഗാന്ധി

പാകിസ്താനെതിരേയുള്ള പ്രതിരോധനീക്കങ്ങളില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് പലതും ചെയ്യാനാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് തനിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രധാന അഴിമതി ആരോപണമായ റഫേല്‍ കരാറില്‍ പ്രതിപക്ഷത്തെ തന്നെ മോഡി തിരിച്ചടിച്ചത്.

എന്നാല്‍ മോഡി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡിക്ക് മറുപടി നല്‍കി. മോഡി 30000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയതാണ് കരാര്‍ വൈകാന്‍ കാരണമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

റഫേലിന്റെ കാര്യക്ഷമത നമുക്ക് ലഭിക്കാതെ പോയി. ഭീകരവാദത്തിനെതിരേയുള്ള യുദ്ധത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കു പിന്നില്‍ അണിനിരക്കുമ്പോള്‍, ചില പാര്‍ട്ടികള്‍ അതിനെ ചോദ്യം ചെയ്യുന്നു. എന്നെ വിമര്‍ശിച്ചോളൂ, എന്നാല്‍, അത് മസൂദ് അസ്ഹറിനെ പോലുള്ള ഭീകരവാദികള്‍ക്ക് സഹായമായി മാറരുത്. നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എന്നാല്‍ രാജ്യതാത്പര്യങ്ങളെ അത് ബാധിക്കരുത്.
നരേന്ദ്ര മോഡി

രാജ്യത്തെ വര്‍ഷങ്ങളോളം ഭരിച്ചവര്‍ക്ക് കരാറുണ്ടാക്കി പണമുണ്ടാക്കാനായിരുന്നു താത്പര്യം. അവരുടെ ഭരണകാലത്ത് ധാരാളം പ്രതിരോധ അഴിമതികള്‍ നടന്നു. ഇതാണ് രാജ്യത്തിന്റെ വികസനത്തെ ബാധിച്ചതെന്നും തങ്ങളുടെ ഭരണകാലത്ത് അധികാരം ഇടനിലക്കാരില്‍നിന്ന് മുക്തമാക്കിയെന്നും മോഡി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.

പ്രിയ പ്രധാനമന്ത്രി,നിങ്ങള്‍ക്ക് തീരെ നാണമില്ലെ? നിങ്ങള്‍ 30,000 കോടി രൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കി. റഫേല്‍ വിമാനങ്ങള്‍ വൈകുന്നതിന് ഒരേയൊരു ഉത്തരവാദി നിങ്ങളാണ്. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെപ്പോലുള്ള ധീരജവാന്മാര്‍ പഴയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥ വരുന്നതിന് കാരണവും നിങ്ങളാണ്.
രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ പ്രസ്താവന പങ്കു വെച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. നേരത്തെ ഒരു കാവല്‍ക്കാരന്‍ രാജ്യത്തെ മുഴുവന്‍ കാവര്‍ക്കാരന്‍മാര്‍ക്കും ചീത്തപ്പേര് ഉണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ കാവല്‍ക്കാരും കള്ളന്‍മാരല്ല, പക്ഷെ ദേശത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. ഒരു ദിവസം കുറച്ച് കാവല്‍ക്കാര്‍ എന്നെ കാണാന്‍ വന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യത്തെ കുറിച്ച് പരാതി പറഞ്ഞു. അവര്‍ പറഞ്ഞു ഞങ്ങള്‍ കള്ളന്‍മാരല്ലെന്നും സത്യസന്ധരാണെന്നും പറഞ്ഞു. ആ മുദ്രാവാക്യം മാറ്റണമെന്നും ആവശ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാനവരോട് പറഞ്ഞു നിങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം ലോകത്തിലെല്ലാവര്‍ക്കും കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചാണെന്ന് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018