National

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാറ്റ്നയില്‍ എന്‍ഡിഎ നേതാക്കളാരും എത്തിയില്ല; മുഖ്യമന്ത്രിയും കൂട്ടരും മോഡിയുടെ ‘സങ്കല്‍പ്’ റാലിയുടെ തിരക്കില്‍  

ജമ്മൂ കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുടെ ആക്രമണത്തില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട ബീഹാര്‍ സ്വദേശിയായ ജവാന്റെ മൃതദേഹം എയര്‍പോര്‍ട്ടിലെത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ എത്താതെ എന്‍ഡിഎ നേതാക്കള്‍.ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചേര്‍ന്ന് പറ്റ്നയില്‍ നടത്തുന്ന 'സങ്കല്‍പ്പ്' റാലിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെയും സര്‍ക്കാരിന്റെയും മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ടായിരിക്കെയാണ് ആരും തന്നെ എയര്‍പോര്‍ട്ടിലെത്താതിരുന്നത്.

വെള്ളിയാഴ്ച മരിച്ച സിആര്‍പിഎഫ് ഇന്‍സ്‌പെകടര്‍ പിന്റു കുമാര്‍ സിങ്ങിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പറ്റ്‌ന എയര്‍പോര്‍ട്ടിലെത്തിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പൊലീസ- സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് എയര്‍പോര്‍ട്ടില്‍ മൃതദേഹത്തിനാദരമര്‍പ്പിക്കാനെത്തിയത്.

എന്‍ഡിഎയുടെ സഖ്യ കക്ഷികളിലൊന്നായ ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് ചൗധരി മഹ്ബൂബ് അലി കൈസര്‍ മാത്രമാണ് എന്‍ഡിഎയില്‍ നിന്ന് എത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മറ്റാരെയെങ്കിലും അയക്കണമായിരുന്നുവെന്ന് കൈസര്‍ പറഞ്ഞു. താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയം പറയാനല്ലെന്നും മറിച്ച് തന്റെ ആദരവ് അര്‍പ്പിക്കാനാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ പ്രതികരിച്ചു.

മുഖ്യമന്ത്രി എത്താതിരുന്നതിനെ മരിച്ച ജവാന്റെ ബന്ധുക്കളും കുറ്റപ്പെടുത്തി. പുല്‍വാല ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 2 ജവാന്മാരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഫെബ്രുവരി 16ന് നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് മോഡിയുടെ റാലിയില്‍ പങ്കെടുക്കാനായി കേന്ദ്രമന്ത്രിമാരും മന്ത്രിമാരും പറ്റ്‌നയില്‍ എത്തിച്ചേര്‍ന്നിട്ടും ആരും തന്നെ എയര്‍പോര്‍ട്ടിലെത്തിയില്ല.

എന്‍ഡിഎ 2005ന് ശേഷം ബീഹാറില്‍ നടത്തുന്ന ആദ്യ സംയുക്ത റാലിയാണ് ഇന്നത്തെ സങ്കല്‍പ്പ്. 2009ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയും നിതീഷ് കുമാറും ഒരേ വേദി പങ്കിടുന്നതും ഇന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി എത്തുന്ന മോഡിയുടെ പ്രധാന പൊതു സമ്മേളനം കൂടിയാണിത്.

30 തീവണ്ടികളും 6000 ബസുകളുമാണ് റാലിയില്‍ ആളുകളെ പങ്കെടുപ്പിക്കാനായിട്ട് ബിജെപിയും സംഘാടകരും ബുക്ക് ചെയ്തിരിക്കുന്നത്. സിആര്‍പിഎഫ് ജവാന്റെ മൃതദേഹം കൊണ്ടു വരുന്നത് പ്രമാണിച്ച് റാലി മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ബിജെപിയും എന്‍ഡിഎയും തയ്യാറായിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018