National

കൊല്ലപ്പെട്ടവരുടെ എണ്ണമെടുക്കാറില്ലെന്ന് വ്യോമസേനാ മേധാവി; ‘കണക്കുകള്‍ സര്‍ക്കാര്‍ പറയും’; വ്യോമസേന ഒഴിയുമ്പോള്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന കണക്കുമായി ബിജെപി അധ്യക്ഷന്‍

ഇന്ത്യന്‍ വ്യോമസേന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമെടുക്കാറില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ മേധാവി ബിഎസ് ധനോവ. ലക്ഷ്യത്തില്‍ ആക്രമണം നടത്തിയോ എന്നത് മാത്രമാണ് വ്യോമ സേന ശ്രദ്ധിക്കുന്നതെന്നും എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കോയമ്പത്തൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരതാവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയോട് ചേര്‍ന്നു നില്‍ക്കാത്തതാണ് വ്യോമസേനാ മേധാവിയുടെ വിശദീകരണം. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യോമസേനയോ പ്രധാനമന്ത്രിയോ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. ആക്രമണം നടത്തിയെന്ന് മാത്രമായിരുന്നു സ്ഥിരീകരിച്ചിട്ടുള്ളത്.പക്ഷേ 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യോമ സേന വീണ്ടും വിശദീകരണം നല്‍കിയത്.

എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് കണക്കെടുക്കാന്‍ കഴിയില്ല. അത് എത്രപേര്‍ അവിടെ ഉണ്ടായിരുന്നു എന്നതുമായി ബന്ധപ്പെട്ടാണിരിക്കുക. കൊല്ലപ്പെട്ടവരുടെ എണ്ണം എടുക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല വ്യോമസേനയുള്ളത്. അതില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്.
ബിഎസ് ധനോവ

ആക്രമണം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ സേന ആക്രമിച്ചിരിക്കും. അല്ലെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി ഇതില്‍ പ്രതികരിച്ചത്. കാടിനകത്താണ് ബോംബ് ഇട്ടതെങ്കില്‍ പ്രതികരിക്കേണ്ട കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

ഒദ്യോഗികമായി പ്രധാനമന്ത്രിയോ മറ്റ് സര്‍ക്കാര്‍ വൃത്തങ്ങളോ സ്ഥിരീകരിക്കാത്ത കണക്കാണ് 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നത്. ഇത് ബിജെപി പ്രചരണായുധമായി ഉപയോഗിച്ച പശ്ചാത്തലത്തിലായിരുന്നു 300 ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മോഡി വെളിപ്പെടുത്തണമെന്ന് മമത ബാനര്‍ജി, ദിഗ്വിജയ് സിങ്ങ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രദേശവാസികള്‍ അടക്കം ആക്രമണ വാര്‍ത്ത തള്ളിയെന്നായിരുന്നു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പരാതിയും നല്‍കിയിരുന്നു.

ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞിട്ടില്ലെന്നും കൊലപാതകം ആയിരുന്നില്ല ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എന്നാല്‍ തെളിവ് ചോദിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞായിരുന്നു മോഡി അടക്കമുള്ള നേതാക്കള്‍ തിരിച്ചടിച്ചത്. തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ ബാലാകോട്ടില്‍ ആക്രമണത്തിനുശേഷം പ്രതിപക്ഷം നടത്തിയ പ്രസ്താവനകള്‍ പാകിസ്താനെയാണ് സന്തോഷിപ്പിച്ചതെന്നാണ് മോഡിയുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018