National

ഡാ വിഞ്ചി, ഐന്‍സ്റ്റീന്‍, അഗതാ ക്രിസ്റ്റി, ജോണ്‍ എഫ് കെന്നഡി; ഡിസ്ലെക്സിയ ബാധിതരെ അപഹസിച്ച മോഡി അറിയുമോ ഈ ലോകപ്രശസ്തരെ?

‘ഡിസ്ലെക്സിയ ഉള്ള കുഞ്ഞുങ്ങള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്...താരേ സമീന്‍ പര്‍ സിനിമയിലെ ദര്‍ശീലിന്റെ ക്യാരക്ടര്‍ ക്രിയേറ്റിവിറ്റിയില്‍ വളരെ നല്ലതായിരുന്നതുപോലെ’,

ഉത്തരാഖണ്ഡിലെ ഖരഗ്പുരിലെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളിലൊരാള്‍ ഡിസ്ലെക്സിയ രോഗികള്‍ക്ക് സഹായകമാകുന്ന തങ്ങളുടെ പുതിയ കണ്ടു പിടുത്തത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞ വാക്കുകളാണിത്.

എന്നാല്‍ അഭിനന്ദനത്തിന് പകരം ആ കുട്ടിയുടെ ആശയം ഒരു തമാശയാക്കി പരിഹസിക്കുകയായിരുന്നു മോഡി ആ സമയത്ത് ചെയ്തത്.

‘പത്തുനാല്‍പ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ'?. വിദ്യാര്‍ഥിനി വിശദീകരിച്ച് തീരുന്നതിന് മുമ്പേ ഇടയില്‍ കയറി മോഡി ചോദിച്ചു. എന്നിട്ടൊപ്പം ചിരിക്കുകയും ചെയ്തു. ചിരി നിര്‍ത്തിയപ്പോള്‍ ആ കുട്ടി ‘അതെ’ എന്ന് മറുപടി നല്‍കി.

ഓഹോ.അങ്ങനെയെങ്കില്‍ അതുപോലത്തെ കുട്ടികളുടെ അമ്മമാര്‍ വളരെ സന്തോഷിക്കുമെ’ന്ന് പറഞ്ഞ് വീണ്ടും മോഡി പൊട്ടിച്ചിരിച്ചു.

😕

Posted by Gopi Krishna on Sunday, March 3, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചായിരുന്നു മോഡിയുടെ പരിഹാസം. രാഷ്ട്രീയ എതിരാളിയെ അപമാനിക്കുന്നതിനായി ‘ഡിസ്ലെക്സിയ’ അത്തരമൊരു പരിപാടിയില്‍ ഉപയോഗിച്ച മോഡിക്കെതിരെ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മോഡിയുടെ പരാമര്‍ശത്തിനെതിരെ കുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

ലജ്ജാകരവും അസഹ്യവുമെന്നായിരുന്നു മോഡിയയുടെ പരാമര്‍ശത്തെ കുറിച്ച് സിപിഐഎം ദേശീയ സെക്രട്ടറി സീതാരാം യെച്ചൂരി പ്രതികരിച്ചത്. എഴുപത് വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും ബുദ്ധിക്കെട്ട ഒരാള്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത്. നിര്‍ത്തൂ മിസ്റ്റര്‍ മോഡി. ഇതാണോ നിങ്ങളുടെ സംസ്‌കാരമെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്ക് ഡിസ്ലെക്സിയ എന്നത് രാഷ്ട്രീയ എതിരാളിയെ അപഹസിക്കാനുള്ള ഒരു ആയുധം മാത്രമാണെങ്കിലും ലോകത്തിന് അങ്ങനെയല്ല. ചെറുപ്പത്തില്‍ തന്നെ ഡിസ്ലെക്സിയ കണ്ടെത്തിയിട്ടും തളരാതെ മുന്നോട്ട് പോയി ലോക പ്രശസ്തരായ ഒട്ടേറെ പേരുണ്ട്. മോഡിയുടെ പരിഹാസം രോഗത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടാക്കുമ്പോള്‍ ഡിസ്ലെക്സിയ ബാധിക്കപ്പെട്ട ലോക പ്രശസ്തരായ ചില വ്യക്തികളെ ഓര്‍ത്തെടുക്കാം.

ശില്പി, ചിത്രകാരന്‍, വാസ്തുശില്പി, എഴുത്തുകാരന്‍ എന്നിങ്ങനെ എല്ലാ നിലകളിലും പ്രശസ്തനായിരുന്ന ലിയനാര്‍ഡോ ഡാ വിഞ്ചിയും ലോകം ഇന്ന് കാണുന്ന മുന്നേറ്റങ്ങള്‍ക്കെല്ലാം ആദ്യ ചുവട് വെച്ച ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവായ ഭൗതിക ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, പാബ്ലോ പിക്കാസോ, അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി, ജോര്‍ജ് വാഷിങ്ങ്ടണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവര്‍ അവരില്‍ ചിലരാണ്.

ലോകസിനിമയില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തുന്ന സ്റ്റീവന് സ്പില്‍ബെര്‍ഗ്, അനിമേഷന്‍ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച വാള്‍ട്ട് ഡിസ്‌നി, രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജിം കാരി, ഹോളിവുഡ് നടന്‍ ആന്റണി ഹോപ്കിന്‍സ്, ടോം ക്രൂയിസ്, ഇംഗ്ലീഷ് മജീഷ്യന്‍ ഡൊമിനിക് വുഡ് എന്നവരും ഡിസ്ലെക്സിയയെ അതിജീവിച്ച് ലോകം മുഴുവന്‍ അറിയപ്പെട്ടവരാണ്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ പ്രശസ്തയായ അഗത ക്രിസ്റ്റി, 13 തവണ എമ്മി പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്തപ്പെട്ട അമേരിക്കന്‍ അഭിനേത്രി വൂപ്പി ഗോള്‍ഡ്ബര്‍ഗ്, ഇംഗ്ലീഷ് അഭിനേത്രി കെയ്‌റ നെറ്റ്‌ലി എന്നിവരും പട്ടികയില്‍ മുന്നില്‍ തന്നെ.

ആപ്പിളിലൂടെ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ തന്നെ പുതിയ മാറ്റം കൊണ്ടു വന്ന സ്റ്റീവ് ജോബ്‌സ്, ഇടിക്കൂട്ടിലെ ഇതിഹാസമെന്ന് വിശേഷിക്കപ്പെടുന്ന മുഹമ്മദ് അലി, എഴുത്തുകാരന്‍ ഡബ്ല്യു ബി യീറ്റ്‌സ് എന്നിങ്ങനെ നീളുന്ന ഡിസ്ലെക്സിന്‍സിന്റെ പട്ടിക വ്യക്തമാക്കുന്നതും മോഡിയോട് ആ വിദ്യാര്‍ഥിനി പറഞ്ഞ വാചകങ്ങള്‍ തന്നെയാണ് ഡിസ്ലെക്സിയ ഉള്ള കുഞ്ഞുങ്ങള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018