National

12ാം വയസില്‍ ഫേസ്ബുക്കില്‍ പാക് പതാക പോസ്റ്റ് ചെയ്തതിന് ഏഴ് വര്‍ഷത്തിന് ശേഷം കശ്മീരി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി പുല്‍വാമ ആക്രമണത്തിന് പിന്നാലെ 

എപി 

ഏഴ് വര്‍ഷത്തിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഫോട്ടോയുടെ പേരില്‍ കശ്മീരി വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് ഹിമാചല്‍ പ്രദേശ് പൊലീസ്. 2012ലാണ് 12 വയസുകാരനായിരുന്ന അക്വിബ് റസൂല്‍ ഫേസ്ബുക്കില്‍ പാകിസ്താന്‍ പതാക പ്രൊഫൈല്‍ ചിത്രമാക്കിയത്. പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം, അതായത് പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 17ന് അറസ്റ്റ് ചെയ്തത്.

ഐപിസിയിലെ 153ാം വകുപ്പ് ചുമത്തിയാണ് അക്വിബിനെതിരെ കേസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി പ്രകോപനം സൃഷ്ടിച്ചെന്നാണ് കേസ്. വൈഎസ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അക്വിബിന്റെ കുടുംബം ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് തടയാനുള്ള നീക്കങ്ങളാണ് പ്രദേശത്തെ അഭിഭാഷകര്‍ നടത്തുന്നത്. അക്വിബിനുവേണ്ടി വാദിക്കാന്‍ അഭിഭാഷകരാരും തയ്യാറാകുന്നില്ല. പൊലീസും സര്‍വ്വകലാശാല അധികൃതരും അഭിഭാഷകരുടെ ബഹിഷ്‌കരണം സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് ജയിലിലടക്കപ്പെട്ട അക്വിബ് പത്തുദിവസങ്ങള്‍ക്കുശേഷം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഷിംല ഹൈക്കോടതി തടഞ്ഞ് കീഴ്‌കോടതിയുടെ പരിഗണയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ജില്ലാകോടതി ജാമ്യം അനുവദിച്ചെങ്കിലും അക്വിബിന്റെ ദുരിതം അവിടെയും അവസാനിച്ചില്ല. ഇപ്പോള്‍ വിചാരണ കാത്തിരിക്കുകയാണ് ഈ കശ്മീരി വിദ്യാര്‍ത്ഥി.

അക്വിബ് മാത്രമല്ല, ഇതേ സര്‍വ്വകലാശാലയിലെ എംഎസ് സി വിദ്യാര്‍ത്ഥിയായ പീര്‍ സദാ ഫയാസും 2011ലും 2014ലും ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ സമാന ശിക്ഷ അനുഭവിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ തീവ്ര ദേശസ്‌നേഹത്തിന്റെ പേരില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട സമയത്തുതന്നെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. പുല്‍വാമ സംഭവത്തിനുശേഷം ഫേസ്ബുക്ക് പോസ്റ്റുകളുടെയും വാട്‌സ് ആപ്പ് മെസ്സേജുകളുടെയും പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മര്‍ദ്ദനമേല്‍ക്കപ്പെടുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ് സംവിധാനം അവരെ അറസ്റ്റ് ചെയ്യുകയും നീതി ലഭ്യമാക്കേണ്ട അഭിഭാഷകര്‍ അവരെ ബഹിഷ്‌കരിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിയുക്തമായ കോടതികള്‍ അത് പാലിക്കാനാണ് ശ്രമിക്കേണ്ടതെന്നും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത വാര്‍ത്തയില്‍ ഹഫിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു.

12ാം വയസില്‍ ഫേസ്ബുക്കില്‍ പാക് പതാക പോസ്റ്റ് ചെയ്തതിന് ഏഴ് വര്‍ഷത്തിന് ശേഷം കശ്മീരി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി പുല്‍വാമ ആക്രമണത്തിന് പിന്നാലെ 

അവനൊരു ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചെയ്ത കാര്യം മുന്‍നിര്‍ത്തി എങ്ങനെയാണ് അവനെ രാജ്യദ്രോഹിയെന്ന് വിളിക്കുക? അക്വിബിന്റെ സഹോദരന്‍ ചോദിക്കുന്നു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കൊളേജില്‍ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവനാണ് അവന്‍. എങ്ങനെയാണ് അവനെ ഇത്രപെട്ടന്ന് രാജ്യദ്രോഹിയാക്കി മുദ്രകുത്താന്‍ സാധിക്കുക അവര്‍ക്കവനെ അടിക്കാമായിരുന്നു, വഴക്ക് പറയാമായിരുന്നു, എന്തിന് സസ്‌പെന്‍ഡ് ചെയ്യുകപോലും സാധ്യമായിരുന്നു. എന്നാല്‍ അവരവനെ ജയിലിലടയ്ക്കുകയാണ് ചെയ്തത്. അവന്റെ ജീവിതമാണ് നശിപ്പിച്ചത്.
മുദസ്സീര്‍, അക്വിബിന്റെ സഹോദരന്‍

ഏത് രാജ്യത്തിന്റെ പതാകയും ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടായാക്കുന്നത് കുറ്റകരമല്ലെന്നിരിക്കെയാണ് അക്വിബിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അഭിഭാഷകനായ ചൗധരി അലി അക്ബര്‍ വ്യക്തമാക്കി. അപക്വമായ പ്രായത്തിലാണ് ഫയാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എല്ലാവരും കുട്ടികളായിരിക്കുമ്പോള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ചെറുതാണ്. ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിരുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റിയിലെ വലതുപക്ഷ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ കശ്മീര്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നെന്ന് കൊളേജിലെ ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. കശ്മീരി വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ചികഞ്ഞ് പരിശോധിച്ച് അവരെ ചോദ്യംചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ പരാതിയില്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018