National

വ്യോമാക്രമണത്തില്‍ 250ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ; തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു 

പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250ലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാല ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷമുണ്ടായ സൈനിക നീക്കത്തില്‍ ഭീകരരെ വധിച്ചുവെന്നതിന് തെളിവുകള്‍ പുറത്തുവിടാന്‍ പ്രതിപക്ഷമടക്കം ആവശ്യമുന്നയിച്ചിരിക്കുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന.

പുല്‍വാലയില്‍ ആക്രമണം കഴിഞ്ഞപ്പോള്‍ എല്ലാവരും ചിന്തിച്ചു രണ്ടാമത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇത്തവണ നടക്കില്ലെന്ന്. പക്ഷേ എന്തുണ്ടായി, 13 ദിവസത്തിന് ശേഷം മോഡി സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ലധികം ഭീകരരെ കൊലപ്പെടുത്തിയെന്ന് അമിത് ഷാ അഹമ്മദാബാദില്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പ്രതിപക്ഷമടക്കം ബിജെപിയുടെ അവകാശവാദത്തില്‍ സംശയമുന്നയിച്ചത്. എന്നാല്‍ തെളിവ് ചോദിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞായിരുന്നു നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കള്‍ തിരിച്ചടിച്ചത്.

വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് എയര്‍ഫോഴ്‌സ് പ്രധാനമന്ത്രിയോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആക്രമണം ലക്ഷ്യം കണ്ടുവെന്നും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും മാത്രമാണ് എയര്‍ഫോഴ്‌സ് ഇതുവരെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രദേശവാസികള്‍ അടക്കം ആക്രമണം തള്ളിയെന്നായിരുന്നു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് വ്യോമാക്രമണം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. 300 ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മോഡി വെളിപ്പെടുത്തണമെന്ന് മമത ബാനര്‍ജി, ദിഗ്വിജയ് സിങ്ങ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പരാതിയും നല്‍കിയിരുന്നു.

ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞിട്ടില്ലെന്നും കൊലപാതകം ആയിരുന്നില്ല ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

'മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. മോദി ജി പറഞ്ഞോ നിങ്ങളോട് 300 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഏതെങ്കിലും ബി.ജെ.പി വക്താവ് ഇത് പറഞ്ഞോ? അമിത് ഷാ ഇത് പറഞ്ഞോ? അലുവാലിയ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നടന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ തെളിവ് ചോദിച്ചതിന് മോഡിയും അമിത് ഷായും കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷത്തിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവ് ചോദിക്കുകയാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയാകട്ടെ ബിജെപി. ഈ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്നും പറയുന്നു. വ്യോമാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്. ഇവരുടെ ഈ പറച്ചിലുകളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജയാണ് തോന്നുന്നത്
അമിത് ഷാ

ബാലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷം പ്രതിപക്ഷം നടത്തിയ പ്രസ്താവനകള്‍ പാകിസ്താനെയാണ് സന്തോഷിപ്പിച്ചതെന്ന് മോഡിയും പറഞ്ഞു. ബിഹാറിലെ പട്‌നയില്‍ ബിജെപിയുടെ സങ്കല്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരേ രംഗത്തുവന്നത്.

അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ശത്രുക്കളുമായി നമ്മുടെ സേന പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ പാകിസ്താനെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകളിറക്കുന്ന തിരക്കിലാണ്. എന്തിനാണ് അവര്‍ നമ്മുടെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാനായി വടി കൊടുക്കുന്നത്? എന്തിനാണ് അവര്‍ നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത്? ഇത് പുതിയൊരു ഇന്ത്യയാണ്. നമ്മുടെ ജവാന്മാരെ കൊന്നൊടുക്കുന്‌പോള്‍ നിശ്ശബ്ദമായിരിക്കുന്ന കാലം കഴിഞ്ഞു.
നരേന്ദ്ര മോഡി

വ്യോമാക്രമണം നടത്തിയെന്ന് പ്രതിപക്ഷം അടക്കം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന 300 ഭീകരര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയ്ക്കാണ് പ്രതിപക്ഷം തെളിവാവശ്യപ്പെടുന്നത്. ആക്രമണം നടന്നുവെന്ന് ഇന്ത്യ വാദിക്കുമ്പോഴും അതിനെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. അമിത് ഷായാണ് 250 പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന മുതിര്‍ന്ന് ബിജെപി നേതാവ്. എന്നാല്‍ ഈ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി അടക്കം തയ്യാറായിട്ടുമില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018