National

മുര്‍താസ എ ഹമീദ് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് 118 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു; പ്രധാനമന്ത്രിയോട് സന്നദ്ധത അറിയിച്ച് രാജസ്ഥാനിലെ ഗവേഷകന്‍ 

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, മേഖലകളില്‍ നിന്ന് സഹായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വലിയ തുക സംഭാവന ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുര്‍താസ എ ഹമീദ്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് 118 കോടി രൂപ നല്‍കാമെന്നാണ് ഗവേഷകനായ മുര്‍താസ എ ഹമീദിന്റെ വാഗ്ദാനം. ജന്മനാ അന്ധനാണ് ഇപ്പോള്‍ 44കാരനായ ഹമീദ്. തന്റെ സമ്പാദ്യത്തില്‍ നിന്ന് 118 കോടി രൂപ ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് വാഗ്ദാനം.

രാജസ്ഥാനിലെ കോട്ട സ്വദേശിയായ മുര്‍താസ എ ഹമീദ് ഇമെയില്‍ വഴി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കുള്ള അവസരം ചോദിച്ചു.കോട്ടയിലെ ഗവണ്‍മെന്റ് കൊമേര്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഹമീദ് ശാസ്ത്രഞ്ജനായും ഗവേഷകനുമായാണ് ജോലി ചെയ്യുന്നത്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അവരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ് എന്ന ബോധ്യമാണ് തന്നെ ഇതിന് പ്രേരിച്ചതെന്ന് മുര്‍താസ എ ഹമീദ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018