National

ബിജെപി ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു; സുരക്ഷ വീഴ്ച തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ 

ബിജെപി വെബ് സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് 
ബിജെപി വെബ് സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. സൈറ്റില്‍ കയറുമ്പോള്‍ ഹോം പേജിന് പകരം ‘തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന’ വെബ് സൈറ്റ് അഡ്മിന്റെ അറിയിപ്പാണ് നിലവില്‍ കാണാന്‍ കഴിയുന്നത്. തടസം നേരിട്ടതില്‍ ഖേദിക്കുന്നു, ഞങ്ങള്‍ ഇപ്പോള്‍ സൈറ്റിന്റെ അറ്റകുറ്റപണിയിലാണ് ,ഉടനെ തന്നെ തിരിച്ചുവരും തുടങ്ങിയ സന്ദേശങ്ങളും അഡ്മിന്റെ അറിയിപ്പില്‍ ഉണ്ട്. ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും തന്നെ ഏറ്റെടുത്തിട്ടില്ല.

സംഭവത്തെ കുറിച്ച് ബിജെപിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ പാര്‍ട്ടി സൈറ്റിന്റെ ഹോം പേജ് സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടപ്പം നരേന്ദ്ര മോഡിയുടേയും ജര്‍മനി ചാന്‍സ്‌ലര്‍ ഏഞ്ചല മെര്‍ക്കലിന്റേയും പേരില്‍ ഇന്റര്‍നെറ്റ് തമാശകളും പ്രചരിക്കുന്നുണ്ട്.

വെബ് സൈറ്റിലേക്കുള്ള പ്രവേശനം ഇപ്പോഴും തടയപ്പെട്ടിരിക്കുകയാണ്. ഉടനെ തിരിച്ചുവരുമെന്ന വെബ് സൈറ്റ് അഡ്മിന്റെ അറിയിപ്പാണ് നിലവില്‍ സൈറ്റില്‍ കയറുമ്പോള്‍ കാണാന്‍ സാധിക്കുക.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ ഗൗരവപരമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്നാണ് ബിജെപിയുടെ സൈബര്‍ വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018