National

പറഞ്ഞതില്‍ ഉറച്ച് രമ്യ,’പ്രധാനമന്ത്രി കള്ളന്‍ തന്നെ’; രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ ഭയമില്ല; ബിജെപിയുടെ ഭീഷണിക്ക് മറുപടി ‘#PMChorHai’ 

റഫാല്‍ ഇടപാടുകളുടെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതിനാണ് രമ്യയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളന്‍ എന്ന് വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് എതിരെ രമ്യ. മോഡി കള്ളന്‍ തന്നെയാണെന്നും ഇനിയുമത് പറയുമെന്നും ദിവ്യ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗത്തിന്റെ മേധാവിയാണ് മുന്‍ എംപിയും നടിയുമായ രമ്യയെന്ന ദിവ്യ സ്പന്ദന.

എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്നവരോട് #PMChorHai എന്ന ഹാഷ്ടാഗ് ഇട്ടാണ് രമ്യ തിരിച്ചടിച്ചത്.

ട്വീറ്റ് കണ്ട് പിന്തുണച്ചവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും നന്ദി. എന്താണ് ഇപ്പോള്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി മികച്ച രീതിയില്‍ ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്ന് ഇന്ത്യ മാറിനില്‍ക്കണം. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരോട്, മോഡി കള്ളന്‍ തന്നെയാണ്. 
ദിവ്യസ്പന്ദന

ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് കഴിഞ്ഞദിവസം രമ്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മോഡിയുടെ ചിത്രത്തില്‍ 'ചോര്‍' എന്നെഴുതിയ ഫോട്ടോഷോപ്പ് ചെയത ചിത്രം കഴിഞ്ഞ ദിവസമാണ് രമ്യ ട്വീറ്റ് ചെയ്തത്. ചോര്‍ പിഎം ചുപ് ഹേ (കള്ളന്‍ പ്രധാനമന്ത്രി മിണ്ടുന്നില്ല) എന്ന ഹാഷ്ടാഗിനൊപ്പമാണ് ഇത് ഷെയര്‍ ചെയ്തത്.

ലകനൗ സ്വദേശിയായ സയിദ് റിസ്വാന്‍ അഹമ്മദ് എന്ന അഭിഭാഷകന്റെ പരാതിയില്‍ ഐടി ആക്ഷന്‍ സെക്ഷന്‍ 67, സെക്ഷന്‍ 124(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രമ്യയ്‌ക്കെതിരെ കേസ് എടുത്തത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പോസ്റ്റാണ് ദിവ്യ സ്പന്ദന കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതെന്നും ട്വീറ്റ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തതെന്നും റിസ്വാന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് എതിരായ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരായ ആക്രമണമാണ്. പ്രധാനമന്ത്രിയുടെ ലീഗല്‍ ടീം കൂടുതല്‍ സജീവമാകണമെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. തനിക്ക് ബിജെപിയോ ആര്‍എസ്എസുമായോ യാതൊരു ബന്ധവുമില്ലെന്നും റിസ്വാന്‍ പ്രത്യേകം പറയുന്നുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പും ഇയാള്‍ ട്വീറ്റ് ചെയ്തു.

തനിക്ക് മാത്രമായി ഈ കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ബിജെപിയും ഇതിനായി മുന്നോട്ട് വരണമെന്നും റിസ്വാന്‍ ആവശ്യപ്പെടുന്നു. വിഭോര്‍ ആനന്ദ് എന്നയാള്‍ ദിവ്യയ്ക്ക് എതിരെ 10,000 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കാന്‍ പോകുകയാണെന്നും ഇതിനായി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമില്‍ പണം പിരിക്കുന്നുണ്ടെന്നും റിസ്വാന്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേസില്‍ കക്ഷി ചേര്‍ക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. രമ്യ ട്വീറ്റ് പിന്‍വലിച്ചാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് ഇയാള്‍ പറയുന്നത്.

പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും രമ്യ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018