National

ഭീകരരെ അവരുടെ വീടുകളില്‍ കയറി ഇല്ലാതാക്കും, ഭൂമിക്കടിയില്‍ എവിടെ ഒളിച്ചാലും വലിച്ച് പുറത്തിടും; ഭീകരര്‍ക്ക് മോഡിയുടെ മുന്നറിയിപ്പ്‌ 

ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും കണ്ടുപിടിച്ച് വകവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ശത്രുക്കളെ അവരുടെ താവളത്തിലെത്തി നേരിടുകയാണ് എന്റെ രീതി. അധികകാലം അതിനായി കാത്തിരിക്കാന്‍ താല്‍പര്യമില്ലെന്നും മോഡി പറഞ്ഞു. അഹമ്മദാബാദില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്പപ്പോള്‍ മറുപടി കൊടുക്കുക എന്നത് എന്റെ സ്വഭാവമാണ്. ഭീകരരെ അവരുടെ വീടുകളില്‍ കയറി ഇല്ലാതാക്കും. ഭൂമിക്കടിയില്‍ എവിടെപ്പോയി ഒളിച്ചാലും അവരെ കണ്ടെത്തി വലിച്ച് പുറത്തിടും.
നരേന്ദ്രമോഡി

പുല്‍വാമ-ബാലാക്കോട്ട് ആക്രമണങ്ങള്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനം പ്രധാനമന്ത്രി നിഷേധിച്ചു. ആദ്യ ആക്രമണം നടക്കുമ്പോള്‍ രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 40 വര്‍ഷമായി രാജ്യം ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. അധികാരത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നതുപോലുമില്ല. രാജ്യത്തിന്റെ സുരക്ഷ മാത്രമാണ് തന്റെ ഉല്‍കണ്ഡയെന്നും മോഡി പറഞ്ഞു.

ബിഎസ് യദ്യൂരിയപ്പ, മനോജ് തീവാരി എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ പരസ്യമായും മറ്റ് നേതാക്കള്‍ പരോക്ഷമായും ഭീകരാക്രമണവും പ്രത്യാക്രമണവുമെല്ലാം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ഉയര്‍ത്തിക്കാണിച്ചാണ് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ ദിവസം സൈനിക വേഷത്തിലാണ് തീവാരി പ്രചരണ വേദിയിലെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് മോഡി തരംഗം ഉണ്ടായിട്ടുണ്ടെന്നും ഇത് വോട്ടായി മാറ്റണമെന്നുമായിരുന്നു യെദ്യൂരിയപ്പ ആവശ്യപ്പെട്ടത്.

മമത ബാനര്‍ജിയും കപില്‍ സിപലും ദിഗ് വിജയ സിങും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018