National

ബാലാകോട്ടില്‍ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പരിശീലന കേന്ദ്രം ഇന്ത്യ തകര്‍ത്തിട്ടില്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ; ‘ഉപഗ്രഹ ചിത്രങ്ങളില്‍ വ്യോമാക്രമണം നടന്ന സ്ഥലത്ത് ആറ് കെട്ടിടങ്ങള്‍ ഇപ്പോഴുമുണ്ട്’ 

പാകിസ്താനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷെ-ഇ-മുഹമ്മദിന്റെ പരിശീലന ക്യാമ്പ് തകര്‍ത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും ജെയ്ഷെ-ഇ-മുഹമ്മദ് നടത്തുന്ന മദ്രസ കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ ‘റോയിറ്റേഴ്‌’സാണ് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ ഇപ്പോഴുമുണ്ടെന്ന് പുറത്തു വിട്ടത്.

വ്യോമാക്രമണത്തിന് ആറ് ദിവസത്തിന് ശേഷം മാര്‍ച്ച് 4ന്, സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ് ഇങ്ക് എന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റര്‍ എടുത്ത ചിത്രങ്ങളാണ് റോയിറ്റേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും ആറ് കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

2018 ഏപ്രിലില്‍ ഇതേ കമ്പനി എടുത്ത അതേ സ്ഥലത്തെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ലാതെ തന്നെയാണ് പുതിയ ചിത്രങ്ങളും കാണപ്പെടുന്നത്. ആക്രമണത്തില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നതായോ, മതിലുകള്‍ ഇടിഞ്ഞതായോ മരങ്ങള്‍ തകര്‍ന്നു വീണതായോ ഒന്നും ചിത്രങ്ങളില്‍ അടയാളമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആക്രമണം നടത്തിയെന്നും 250 ഓളം ഭീകരരെ വധിച്ചുവെന്നുമുള്ള പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും അവകാശവാദത്തിന് നേരത്തെ സംശയമുന്നയിച്ച പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വ്യോമാക്രമണത്തില്‍ ക്യാമ്പ് തകര്‍ന്നതിനും ആളുകള്‍ കൊല്ലപ്പെട്ടതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നായിരുന്നു മുന്‍പും ബാലാകോട്ട് സന്ദര്‍ശിച്ച റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രദേശത്ത് വലിയ തോതിലുള്ള സ്ഫോടനമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ബോംബ് മരങ്ങളിലാണ് പതിച്ചതെന്നുമായിരുന്നു പ്രദേശവാസികശളുടെ പ്രതികരണം.

വ്യോമാക്രമണം നടത്തിയെന്ന് വ്യോമസേന മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തിയെന്നും അത് വിജയമായിരുന്നുമെന്നും മാത്രമാണ് അതിനെകുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുന്നയിച്ച 250 ഓളം ഭീകരരെ വധിച്ചുവെന്ന അവകാശവാദത്തില്‍ വ്യോമസേന മരിച്ചവരുടെ എണ്ണമെടുക്കാറില്ലെന്നും അതിനെ കുറിച്ച് സര്‍ക്കാരാണ് പറയുകയെന്നുമാണ് വ്യോമസേന മേധാവി ബിഎസ് ധനോവ അറിയിച്ചത്.

ഒദ്യോഗികമായി പ്രധാനമന്ത്രിയോ മറ്റ് സര്‍ക്കാര്‍ വൃത്തങ്ങളോ സ്ഥിരീകരിക്കാത്ത കണക്കാണ് 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രദേശവാസികള്‍ അടക്കം ആക്രമണ വാര്‍ത്ത തള്ളിയെന്നായിരുന്നു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പരാതിയും നല്‍കിയിരുന്നു.

വ്യോമാക്രമണവും കൊല്ലപ്പെട്ടവരുടെ എണ്ണവും ബിജെപി പ്രചരണായുധമായി ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തില്‍ തെളിവുകള്‍ പുറത്തു വിടാന്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവ് ചോദിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞായിരുന്നു മോഡി അടക്കമുള്ള നേതാക്കള്‍ തിരിച്ചടിച്ചത്.

തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ ബാലാകോട്ടില്‍ ആക്രമണത്തിനുശേഷം പ്രതിപക്ഷം നടത്തിയ പ്രസ്താവനകള്‍ പാകിസ്താനെയാണ് സന്തോഷിപ്പിച്ചതെന്നാണ് മോഡിയുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018