National

റഫേല്‍: സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍,’ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ചത് മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍; മോഷ്ടിക്കപ്പെട്ട തെളിവുകള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി   

റഫേലില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണ്. ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഫേല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണക്കിവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് അറിയിച്ചത്. ഇക്കാര്യത്താല്‍ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കളയണമെന്നും എജി കോടതിയോട് ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രാലയത്തിലെ നിലവിലുള്ളതോ മുന്‍പുണ്ടായിരുന്നതോ ആയ ജീവനക്കാരാരോ മോഷ്ടിച്ചതാണ് പുറത്തു വന്ന രേഖകള്‍. എങ്ങനെയാണ് രേഖകള്‍ മോഷണം പോയതെന്ന് അന്വേഷിച്ചു വരികയാണ്. ഇത് ഒരു ക്രമിനല്‍ കുറ്റമാണ്. രഹസ്യ രേഖകള്‍ ഹര്‍ജിക്കൊപ്പം പരിശോധിക്കാന്‍ പാടുള്ളതല്ല.
കെകെ വേണുഗോപാല്‍

എന്നാല്‍ അന്വേഷണം ആവശ്യമാണോ അല്ലയോ എന്ന് കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ രാജ്യസുരക്ഷയുെട വിഷയം വരുന്നില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട തെളിവുകളാണെങ്കിലും കോടതിയ്ക്ക് പരിഗണിക്കാം. അത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഴിമതി നടത്തിയതിന് ശേഷം സര്‍ക്കാരിന് ഔദ്യോഗിക രഹസ്യ നിയമം മറയാക്കാനാവില്ലെന്നും കെഎം ജോസഫ് പറഞ്ഞു.

കോടതിയെ സ്വാധീനിക്കാനാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും എ ജി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ പുതിയ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചെങ്കിലും പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് കോടതി ആവശ്യപ്പെട്ടു.

റഫേലില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കരാര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ ആവശ്യം തള്ളിയിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയേയും തെറ്റിധരിപ്പിച്ചുവെന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെയാണ് പുനപരിശോധനയ്ക്ക് സുപ്രീം കോടതി തയ്യാറായത്.

റഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് ദ ഹിന്ദുവാണ്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് ചര്‍ച്ച ഒഴിവാക്കണമെന്നും അറിയിച്ചതായും ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീംകോടതിയില്‍ ഒക്ടോബര്‍ 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരം ഇടപടെലുകളെ കുറിച്ച് പരാമര്‍ശമില്ല. നാവിക സേന ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപടെല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നവംബര്‍ 24ന് പ്രതിരോധ സെക്രട്ടറി പിഎംഒയുടെ ഇടപെടലിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

റഫേലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നാണ് ദി ഹിന്ദു പത്രം പുറത്തുവിട്ട രേഖയില്‍നിന്ന് വ്യക്തമാകുന്നത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന സമാന്തര ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അത് രാജ്യത്തിന്റെ താല്‍പര്യത്തിന് എതിരാവുമെന്ന രീതിയിലായിരുന്നു അന്നത്തെ പ്രതിരോധ സെക്രട്ടറി കത്തയച്ചത്. ഈ കത്തിന്റെ പകര്‍പ്പാണ് പത്രം പുറത്തുവിട്ടത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് റാഫേലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ്.

എന്നാല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത് മൂഴുവന്‍ പ്രത്യേക സംഘമാണെന്നാണ്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അന്വേഷണ ആവശ്യം തള്ളിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018