National

കനയ്യ കുമാറിനെതിരെ ബിജെപിയുടെ കേസ്; മോഡിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം 

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെതിരെ കേസ്. ബീഹാറിലെ കിഷന്‍ഗംഞ്ച് ചീഫ് ജുഡീഷ്യല്‍ കോടതിയിലാണ് ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ടിറ്റു ബദ്വാള്‍ കനയ്യക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

തിങ്കളാഴ്ച അഞ്ജുമാന്‍ ഇസ്ലാമിയ ഹാളില്‍ നടന്ന യോഗത്തില്‍ കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. കേസ് കോടതി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിഗണിക്കും.

ജെന്‍യുവില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് കനയ്യ കുമാര്‍. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസുരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി നേടാന്‍ തയ്യാറായിരിക്കെയാണ് കനയ്യക്കെതിരെ ബിജെപിയുടെ പരാതി.

ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നില്ല. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയത്.

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി നടത്തിയ പരിപാടിക്ക് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് പൊലീസ് ഇവരെ തടഞ്ഞിരുന്നു.

പ്രതിഷേധ പരിപാടിയില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018