National

ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവോര കച്ചവടക്കാരെ തല്ലിയോടിച്ച് ‘കാവി സംഘം’; രക്ഷിക്കാന്‍ ഓടിയെത്തി നാട്ടുകാര്‍ 

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തെരുവ് കച്ചവടം ചെയ്യുകയായിരുന്ന കശ്മീരികള്‍ക്ക് സംഘപരിവാര്‍ അണികളുടെ ക്രൂരമര്‍ദ്ദനം. വിശ്വഹിന്ദു ദള്‍ എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകരാണ് ലക്‌നൗവിലെ ദലിഗഞ്ചില്‍ തെരുവോര കച്ചവടം ചെയ്യുകയായിരുന്ന രണ്ട് കശ്മീരികളെ വടികൊണ്ട് തല്ലി പരുക്കേല്‍പ്പിച്ചത്. തെരുവോര കച്ചവടക്കാരെ കാവി വസ്ത്രം ധരിച്ചവര്‍ ഉപദ്രവിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സംഭവത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ബജ്രംഗ് സോങ്കാര്‍ എന്ന സംഘപരിവാര്‍ അണിയെയാണ് പൊലീസ് കശ്മീരികളെ മര്‍ദ്ദിച്ചതിന് അറസ്റ്റ് ചെയ്തത്. പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്ത് കശ്മീരികള്‍ക്ക് നേരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഹീനമായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.

കശ്മീരില്‍ നിന്നുള്ളവരായത് കൊണ്ടാണ് മര്‍ദ്ദിക്കുന്നതെന്ന് വിളിച്ചു പറഞ്ഞായിരുന്നു കാവി കുര്‍ത്ത ധരിച്ചെത്തിയവര്‍ കശ്മീരി യുവാക്കളെ നീണ്ട വടി വച്ച് മര്‍ദ്ദിച്ചത്. നിയമം കയ്യിലെടുക്കരുതെന്നും അവരെ തല്ലരുതെന്നും പറഞ്ഞ് നാട്ടുകാര്‍ ഓടികൂടിയതോടെയാണ് യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവോര കച്ചവടക്കാരെ തല്ലിയോടിച്ച് ‘കാവി സംഘം’; രക്ഷിക്കാന്‍ ഓടിയെത്തി നാട്ടുകാര്‍ 

അറസ്റ്റിലായ ബജ്രംഗ്ദള്‍ സൊങ്കാര്‍ ഒരു കൊലക്കേസടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്.

കശ്മീരികള്‍ക്കെതിരെ വിദ്വേഷ ആക്രമണം അഴിച്ചുവിട്ടതോടെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങള്‍ വൈറലായതോടെ മുന്‍ കശ്മീരി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് താങ്കള്‍ തെരഞ്ഞെടുത്ത് നിയമിച്ച മുഖ്യമന്ത്രിയുടെ കീഴിലാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ഒമര്‍ ഓര്‍മ്മിപ്പിച്ചു. ഈ കേസില്‍ നടപടിയുണ്ടാകുമോയെന്ന് ചോദിച്ച ഒമര്‍ അബ്ദുള്ള അതോ ഇതിലും താങ്കളുടെ സ്ഥിരം 'വാക്ചാതുരി' മാത്രമേ ഉണ്ടാവുകയുള്ളോയെന്നും ചോദിക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018