National

റഫേലില്‍ മോഡി ബൈപ്പാസ് സര്‍ജറി നടത്തിയെന്ന് രാഹുല്‍ ഗാന്ധി;  കാണാതായ രേഖകള്‍ സത്യമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു, പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം  

റഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശക്തമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് പറയുമ്പോഴും 30000 കോടി രൂപയുടെ അഴിമതിയില്‍ പങ്കാളികളായ വ്യക്തിയ്ക്കു മേല്‍ അന്വേഷണം ഉണ്ടാകുന്നില്ലെയെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ഒരു വശത്ത് രേഖകള്‍ കാണാതായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അതിനര്‍ഥം രേഖകള്‍ സത്യമാണെന്നാണ് അതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ചകള്‍ നടത്തിയെന്നതിന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. രേഖകള്‍ കാണാതയ സംഭവത്തില്‍ അന്വേഷണം ആവശ്യമാണ്. പക്ഷേ അതുപോലെ തന്നെ റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നതിലും അന്വേഷണം ആവശ്യമാണെന്നും കുറ്റക്കാരനല്ലെങ്കില്‍ എന്തുകൊണ്ട് മോഡി അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

രാജ്യത്തെ രണ്ട് കോടി യുവാക്കളുടെ തൊഴിലുകളും കര്‍ഷകരുടെ പ്രയത്‌നത്തിനുള്ള യഥാര്‍ഥ വിലയും എല്ലാവര്‍ക്കും 15 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനവുമെല്ലാം പോലെ റഫേല്‍ രേഖകളും അപ്രത്യക്ഷമായിരിക്കുകയാണ്. റഫേല്‍ കരാറില്‍ നരേന്ദ്ര മോഡി ബൈപ്പാസ് സര്‍ജറിയാണ് നടത്തിയിരിക്കുന്നത് അനില്‍ അംബാനിയ്ക്ക് ലാഭമുണ്ടാകുന്നതിന് വേണ്ടിയാണ് കരാര്‍ വൈകിപ്പിച്ചത്.
രാഹുല്‍ ഗാന്ധി

ഇന്നലെ റഫേല്‍ കരാറില്‍ അന്വേഷണം വേണമെന്ന പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇടപാടുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം വെളിപ്പെടുത്തിയ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് എജി കെകെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചത്. രേഖകള്‍ മോഷണം പോയതെങ്ങെയെന്ന് അന്വേഷിക്കുകയാണെന്നും രഹസ്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പത്രങ്ങള്‍ക്കെതിരെ നടപടി വേണമെന്നും എജി ആവശ്യപ്പെട്ടിരുന്നു.

റഫേലില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കരാര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ ആവശ്യം തള്ളിയിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയേയും തെറ്റിധരിപ്പിച്ചുവെന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെയാണ് പുനപരിശോധനയ്ക്ക് സുപ്രീം കോടതി തയ്യാറായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018