National

അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക്;  സംഘത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ അടക്കം മൂന്നു പേര്‍; ചര്‍ച്ചകള്‍ എട്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി 

അയോധ്യ കേസില്‍ സമവായ ചര്‍ച്ചകള്‍ക്കായി സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഖലീഫുല്ല അധ്യക്ഷനായ മുന്നംഗ സമിതിയെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കോടതി നിയോഗിച്ചിരിക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പിഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൗകര്യമൊരുക്കണം. ഫൈസബാദിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ ആരംഭിക്കണം നാലാഴ്ചയ്ക്കുള്ളില്‍ പ്രഥമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എട്ടാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.

ചര്‍ച്ചകള്‍ രഹസ്യമായിരിക്കണമെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അയോധ്യകേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സമവായ ചര്‍ച്ചകള്‍ ആയിക്കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചതും കോടതി നിര്‍ദേശ പ്രകാരം മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമിതിയെ നിയോഗിക്കാമെന്നും നിര്‍ദേശിച്ചത്. സുപ്രീംകോടതി മുഖേനെ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇരു കക്ഷികളെയും ഒന്നിച്ചിരുത്തിയുളള മധ്യസ്ഥ ചര്‍ച്ച കോടതി ആലോചിക്കുകയാണെന്നും കോടതി അറിയിച്ചിരുന്നു.

ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നത് സംബന്ധിച്ചാണ് കേസ്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ 10 ഓളം അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മൂന്ന് പേര്‍ക്കായിട്ടാണ് അലഹബാദ് ഹൈക്കോടതി ഭൂമി വിതരണം ചെയ്തത്.

സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാമ വിഗ്രഹം എന്നിവര്‍ക്കായാണ് ഭൂമി വീതം വെച്ചത്. ദശരഥ രാജാവിന്റെ മകനായി ശ്രീരാമന്‍ 'തര്‍ക്ക' ഭൂമിയിലാണ് ജനിച്ചതെന്നായിരുന്നു ഹൈക്കോടതി വിധി.

പള്ളി എന്നത് ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാനഘടകമല്ലെന്ന് 1994 ലെ വിധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിപുലമായ ബഞ്ചിന് വിടാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.മുന്നംഗ ബഞ്ചില്‍ ഒന്നിനെതിരെ രണ്ട് പേരുടെ ഭൂരിപക്ഷ വിധിയിലായിരുന്നു ഈ തീരുമാനം അന്നെടുത്തത്.

അയോധ്യകേസില്‍ വാദം കേള്‍ക്കണമെന്ന് നിരവധി ഹിന്ദു സംഘടനകളും ബിജെപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിധി എന്തായാലും രാമക്ഷേത്രം പണിയുമെന്നാണ് ബിജെപിയുടെയും ഹിന്ദുത്വ സംഘടനകളുടെയും നിലപാട്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ബിജെപിയിലെ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടത്. കോടതി വിധി വന്നതിന് ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018