National

കരിമ്പു കര്‍ഷകര്‍ക്ക് 2790 കോടി, ഡല്‍ഹി മെട്രോയ്ക്ക് 25,000 കോടി; ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് 1 ലക്ഷം കോടിയുടെ പദ്ധതികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് 1 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍.

പുതിയ പദ്ധതികളും തുടര്‍ പദ്ധതികളുമടക്കം 33,690 കോടി രൂപ അടങ്കലുള്ള മുംബൈ സബര്‍ബന്‍ റെയില്‍വേ വികസനം, 2790 കോടിയുടെ കരിമ്പു കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും സഹായം തുടങ്ങിയവ ഉള്‍പ്പെടുന്നു.

പദ്ധതികളെല്ലാം ഇടക്കാല ബജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. എങ്കിലും പല പദ്ധതികളുടെയും തുടര്‍ച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യം വരും അതുകൊണ്ട് തന്നെ പദ്ധതികളുടെ നടത്തിപ്പിന് പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പൂര്‍ണ ബജറ്റിലും ഇവ ഉള്‍പ്പെടുത്തേണ്ടി വരും.

വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയില്‍ 43,000 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തവര്‍, എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സേവനം പൂര്‍ത്തിയാക്കാതെ വിരമിച്ചവര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പങ്കാളികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

കേന്ദ്രസര്‍വകലാശാലകളില്‍ പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനു മുന്‍പുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കുന്നതിനു കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. 25,000 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്‌സറില്‍ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമില്‍ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), എയര്‍ സ്ട്രിപ്പുകള്‍ (4,500 കോടി), എയ്ഡ്‌സ് നിയന്ത്രണം (6,435കോടി) തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018