National

നീരവ് മോഡിയുടെ ബംഗ്ലാവ് തകര്‍ക്കാന്‍ സ്‌ഫോടക വസ്തുക്കള്‍;  ഇടിച്ചു നിരത്തുന്നത് അനധികൃതമായി മുംബൈയില്‍ പണിത 100 കോടി രൂപ മൂല്യമുള്ള ബംഗ്ലാവ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡിയുടെ മഹാരാഷ്ട്രയിലെ ആഡംബര ബംഗ്ലാവ് പൊളിച്ചു നീക്കാന്‍ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങി. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബംഗ്ലാവിന്റെ പൊളിച്ചു മാറ്റല്‍ നടപടി വേഗത്തിലാക്കുന്നതിനെ തുടര്‍ന്നാണ് ഇന്ന് ഡയനാമിറ്റുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അലിബാഗിലുള്ള 100 കോടി മൂല്യമുള്ള ബംഗ്ലാവാണ് ബോംബെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തുന്നത്. 33000 സ്‌ക്വയര്‍ ഫീറ്റില്‍ കടലിനോട് ചേര്‍ന്ന് അനധികൃതമായി പണിത ബംഗ്ലാവ് സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്. അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന് പേരിട്ടിരിക്കുന്ന ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.

മുംബൈയില്‍ നിന്ന് 90 കിലോ മീറ്റര്‍ കിഹിം ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് പൊളിച്ചു നീക്കാനായി കഴിഞ്ഞ ഒരു മാസമായി അധികൃതര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വലിയ മെഷിനുകള്‍ ഉപയോഗിച്ചിട്ടും കെട്ടിടത്തിന്റെ അടിത്തറ ഇളക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഡൈനമിറ്റുകള്‍ ഉപയോഗിച്ചത്.

2009ല്‍ ബോംബെ ഹൈക്കോടതിയില്‍ ശംഭുരേജ് യുവ ക്രാന്തി എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

നീരവ് മോഡി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്നതിന് ശേഷമാണ് നടപടി ഉണ്ടായത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോഡി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് അവസാനം വരെ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുല്യമേറിയ വസ്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018