National

‘കട്ടെടുത്തവര്‍ റഫാല്‍ രേഖകള്‍ തിരിച്ചേല്‍പ്പിച്ചെന്ന് തോന്നുന്നു’; അറ്റോണി ജനറലിന് ചിദംബരത്തിന്റെ പരിഹാസം

റഫാല്‍ രേഖകളുമായി ബന്ധപ്പെട്ട അറ്റോണി ജനറലിന്റെ മലക്കം മറിച്ചിലിനെ പരിഹസിച്ച് പി ചിദംബരം. കട്ടെടുത്തവര്‍ റഫാല്‍ രേഖകള്‍ തിരിച്ച് നല്‍കിയെന്ന് കരുതുന്നു എന്ന് ചിദംബരം പറഞ്ഞു.

റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു ബുധനാഴ്ച അറ്റോണി ജനറല്‍ പറഞ്ഞത്. വെള്ളിയാഴ്ച അത് രേഖകളുടെ ഫോട്ടോ കോപ്പി പകര്‍ത്തി എന്നായി. കട്ടെടുത്ത രേഖകള്‍ കള്ളന്‍ വ്യാഴാഴ്ച തിരിച്ചേല്‍പിച്ചെന്നാണ് എനിക്ക് തോന്നുന്നത്.
പി ചിദംബരം

ബുധനാഴ്ച്ച ഔദ്യോഗിക രഹസ്യനിയമം പത്രത്തെ കാണിച്ചു. വെള്ളിയാഴ്ച്ചയാകട്ടെ സമാധാനത്തിന്റെ ഒലിവുചില്ല നിയമമാണ് കാണിച്ചത്. ആ പ്രായോഗിക ജ്ഞാനത്തെ സല്യൂട്ട് ചെയ്യുന്നു എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും മോഷണം പോയെന്നായിരുന്നു അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ ആദ്യ വാദം. പുനഃപരിശോധന ഹര്‍ജിക്കായി ഹര്‍ജിക്കാര്‍ ഉപയോഗിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത്. ഈ രേഖകള്‍ ഹാജറാക്കിയതലൂടെ കുറ്റകരമായ പ്രവൃത്തിയാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും വേണുഗോപാല്‍ ആരോപിച്ചിരുന്നു.

അറ്റോര്‍ണി ജനറലിന്റെ ഈ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ടരേഖകള്‍ മോഷണം പോയത് ഗുരുതരമായ പിഴവാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് അറ്റോണി ജനറല്‍ തന്റെ പ്രസ്താവനയില്‍ മലക്കം മറിച്ചില്‍ നടത്തുകയായിരുന്നു.

സര്‍ക്കാര്‍ അതീവരഹസ്യമെന്ന് വിലയിരുത്തുന്ന രേഖകളുടെ ഫോട്ടോകോപ്പികള്‍ ഉപയോഗിച്ചാണ് പരാതിക്കാര്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് താന്‍ ശ്രമിച്ചത്. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് താന്‍ സുപ്രീംകോടതിയില്‍ പറഞ്ഞെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സിക്കുമുമ്പില്‍ വിശദീകരിച്ചു. രഹസ്യരേഖകള്‍ ഉപയോഗിക്കുക വഴി പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും എജി പറഞ്ഞു.

ദ ഹിന്ദു ദിനപ്പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ റഫാല്‍ രേഖകള്‍ ഹാജരാക്കിയത്.

റിപ്പോര്‍ട്ട് പുറത്തുവിട്ട ദ ഹിന്ദു ദിനപ്പത്രം, എഎന്‍ഐ വാര്‍ത്താ ഏജന്‍സി എന്നിവക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018