National

‘രാമക്ഷേത്രം പണിയാനുള്ള തടസങ്ങള്‍ നീക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്’, ‘ഹിന്ദുക്കള്‍ സ്ഥിരമായി അവഗണിക്കപ്പെടുന്നു’; അയോധ്യ കേസില്‍ സുപ്രീം കോടതിയ്‌ക്കെതിരെ ആര്‍എസ്എസ്

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിശ്ചയിച്ച സുപ്രീം കോടതിക്കെതിരെ ആര്‍എസ്എസ്. കേസില്‍ രാമക്ഷേത്രം പണിയാനുളള തടസങ്ങള്‍ നീക്കുകയായിരുന്നു സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്. ഹിന്ദു സമൂഹത്തിന്റെ ആഴത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തിന് സുപ്രീം കോടതി യാതൊരു മുന്‍ഗണനയും നല്‍കുന്നില്ലെന്നും ആര്‍എസ്എസ് ആരോപിച്ചു

ഗ്വാളിയോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍എസ്എസ് കോടതി തീരുമാനത്തിലെ അസംതൃപ്തി പുറത്തു വിട്ടത്.

ഹിന്ദുക്കള്‍ സ്ഥിരമായി അവഗണിക്കപ്പെടുന്നതാണ് നമ്മള്‍ നേരിടുന്നത്. നിയമവ്യവസ്ഥയോടുള്ള ആദരവുണ്ടെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട വിധി എത്രയും പെട്ടെന്നു പുറപ്പെടുവിക്കണമെന്നും ക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സം നീക്കണമെന്ന്‌ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരെയും ആര്‍എസ്എസ് പരാമര്‍ശമുണ്ട്. സുപ്രീംകോടതിയുടെ ശബരിമല വിധി കാരണം ദക്ഷിണേന്ത്യയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ശബരിമല വിധിയില്‍ ബെഞ്ചിലെ ഏക വനിത ജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നും. രാജ്യത്ത് ഹിന്ദുക്കള്‍ക്ക് വിലയില്ലാതാകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ആര്‍എസ്എസ് പ്രമേയത്തില്‍ പറയുന്നു.

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് ഇന്നലെ സുപ്രീംകോടതി രൂപം നല്‍കിയത്. ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ട് മാസമാണ് അയോധ്യ മദ്ധ്യസ്ഥ ശ്രമത്തിന് സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന സമയം. ഇതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യകേസില്‍ വിധി വരില്ല എന്നതും ആര്‍എസ്എസ് സുപ്രീംകോടതി നിര്‍ദേശത്തെ എതിര്‍ക്കാന്‍ കാരണമാകുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018