National

മോഡി ഉറങ്ങുന്ന നേരത്ത് റഫേല്‍ രേഖകള്‍ മോഷ്ടിച്ചതാര് ?ബിജെപിയ്ക്ക് ഇഷ്ടപ്പെട്ട പ്രതിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ  

റഫേല്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതു മുതല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടവയാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പരിഹസിച്ചു കൊണ്ട് ഇന്നലെ തന്നെ പ്രതിപക്ഷ കക്ഷികളും സമൂഹ മാധ്യമങ്ങളും രംഗത്തു വരുകയും ചെയ്തിരുന്നു.

റഫേല്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കുന്ന സമയത്തായിരുന്നു, കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ എതിര്‍ ഭാഗം ആവശ്യപ്പെട്ടതും എന്നാല്‍ ആ രേഖകള്‍ മോഷ്ടിക്കപ്പെട്ട നിര്‍ണ്ണായകപ്പെട്ട രഹസ്യ സ്വഭാവമുള്ളവയാണെന്നും പരിശോധിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

പ്രതിരോധ മന്ത്രാലയത്തിലെ ജോലിക്കാര്‍ ആരെങ്കിലും മോഷ്ടിച്ചതാകാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെകെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ പറഞ്ഞെങ്കിലും ബിജെപിയ്ക്ക് വേണ്ടി മോഷ്ടാവിനെ കണ്ടെത്തിയിരിക്കുയാണ് സമൂഹമാധ്യമങ്ങള്‍.

ബിജെപിയുടെ കുറച്ചു കാലമായിട്ടുള്ള പ്രധാന ശത്രുവായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവാണ് രേഖകള്‍ മോഷ്ടിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്രുവാണെന്ന് പലപ്പോഴും പ്രസംഗിച്ച ബിജെപി നേതാക്കളെ അപഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ വിവിധ ട്രോളുകളിലൂടെ.

മുന്‍പ് പലതവണ ബിജെപിയും ആര്‍എസ്എസും നെഹ്‌റുവിന്റെ തലയില്‍ പല പല കുറ്റങ്ങളും കെട്ടിവച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ചയുണ്ടാക്കിയത്. കശ്മീര്‍ പ്രശ്‌നത്തിന് കാരണം നെഹ്രുവാണെന്നും ആദ്യ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നുവെങ്കില്‍ സ്ഥിതി വേറെയായിരുന്നേനെയെന്നും മുന്‍പ് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

പിന്നെ മഹാത്മാ ഗാന്ധി കൊല്ലപ്പെടാന്‍ കാരണം ഗോഡ്‌സെയല്ല മറിച്ച് നെഹ്രുവാണെന്നും വിഭജനത്തിന് മുഖ്യകാരണക്കാരനായ അദ്ദേഹം കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നുമെല്ലാം പലപ്പോഴായി നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018