National

മോഡി സര്‍ക്കാരിന്റെ പിടികിട്ടാപ്പുള്ളി ഒമ്പത് ലക്ഷം രൂപയുടെ ജാക്കറ്റിട്ട് ലണ്ടനില്‍; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡിക്ക് ഇംഗ്ലണ്ടില്‍ വജ്രവ്യാപാരം, സുഖവാസം  

The Telegraph
നീരവ് മോഡി   
നീരവ് മോഡി   

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രതിയായി മുങ്ങിയ നീരവ് മോഡിക്ക് ഇംഗ്ലണ്ടില്‍ ആഡംബര ജീവിതവും വജ്രവ്യാപാരവും. ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയെ ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ വെച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫാണ് കണ്ടെത്തിയത്. ലണ്ടനിലെ തെരുവില്‍ ഒമ്പത് ലക്ഷം രൂപയുടെ 'ഓസ്ട്രിച്ച് ഹൈഡ്' ജാക്കറ്റ് ധരിച്ച് (ഏറ്റവും കുറഞ്ഞത് 10,000 പൗണ്ട് എന്ന് ബ്രിട്ടീഷ് മാധ്യമം) നീരവ് മോഡി നടക്കുന്നതിന്റേയും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നിഷേധിക്കുന്നതിന്റേയും വീഡിയോ ടെലഗ്രാഫ് പുറത്തുവിട്ടു.

ലണ്ടനിലെ ആഡംബര മേഖലയായ വെസ്റ്റ് എന്‍ഡിലെ സോഹോയില്‍ നീരവ് മോഡി പുതിയ വജ്രവ്യാപാരം ആരംഭിച്ചെന്ന് ടെലഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു.   

രാഷ്ട്രീയ അഭയം അഭ്യര്‍ത്ഥിച്ചെന്ന് ബ്രീട്ടീഷ് അധികാരികള്‍ വ്യക്തമാക്കിയല്ലോ, ബ്രിട്ടനില്‍ രത്‌നവ്യാപാരം തുടരുന്നുണ്ടല്ലേ, എത്ര നാള്‍ ബ്രിട്ടനില്‍ തങ്ങാനാണ് തീരുമാനം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ‘നോ കമന്റ്‌സ്’ എന്ന് മാത്രം നീരവ് മോഡി മറുപടി പറയുന്നത് വീഡിയോയിലുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബയേഴ്സ് ക്രെഡിറ്റ് മുഖേനെ 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് രത്നാഭരണ കയറ്റുമതി വ്യവസായിയായ നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും. തട്ടിപ്പിനെതിരെ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുന്‍പ് നീരവ് കുടുംബ സമേതം രാജ്യം വിടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിപ്പിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018