National

‘സൈന്യത്തെയും സൈനിക നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്’; പ്രചരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തടയിടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ നാവികസേനാ മേധാവിയുടെ തുറന്ന കത്ത്

രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ അടിയന്തിരമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് നാവികസേനാ മുന്‍ മേധാവി എല്‍.രാംദാസ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്ക്കെഴുതിയ തുറന്ന കത്തിലാണ് രാജ്യത്തെ സൈനികരെയും അവരുടെ നേട്ടത്തെയുമെല്ലാം രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിലുള്ള തന്റെ ആശങ്ക അദ്ദേഹം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ ദുരുപയോഗം ചെയ്ത് അതിദേശീയത പറഞ്ഞുകൊണ്ട് പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനും അഭിമാനമുള്ള ഇന്ത്യന്‍ സൈനികാംഗമെന്ന നിലയിലും സൈന്യത്തിന്റെ ചിത്രവും യൂണിഫോമും അടക്കം അവരുടെ റാലികളിലും മാധ്യമങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും പ്രചരിപ്പിച്ച് അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിലുള്ള ആശങ്ക അറിയിക്കുകയാണ്.
എല്‍.രാംദാസ്.

രാഷ്ട്രീയ താത്പര്യത്തോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ നേട്ടങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തെ സൈനികവിഭാഗങ്ങളുടെ അടിത്തറയിളക്കുന്നതും സൈനിക വിഭാഗങ്ങളുടെ ലക്ഷ്യത്തിനും, ആദര്‍ശത്തിനും തകര്‍ച്ചയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെപ്പോലെ രാജ്യത്തെ വിരമിച്ച പല സൈനികര്‍ക്കും ഇത്തരം പ്രവര്‍ത്തികളില്‍ കടുത്ത പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ സൈന്യത്തിന്റെ ചിത്രങ്ങളും സൈന്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദുരപയോഗം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയുന്നതിനായി കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018