National

ഏപ്രില്‍ 23ന് കേരളം പോളിങ് ബൂത്തിലേക്ക്; മെയ് 23ന് ഫലപ്രഖ്യാപനം; ആദ്യഘട്ടം ഏപ്രില്‍ 11ന്; ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ, ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും മെയ് 23ന് ഫലപ്രഖ്യാപനമുണ്ടാകുമെന്നും തെരഞ്ഞെടുപ്പന്‍ കമ്മീഷന്‍ വ്യക്തമാക്കി. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടത്തുന്ന ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടിങ് നടക്കുക.

കേരളത്തില്‍ പരസ്യപ്രചരണത്തിന് ഇന്ന് മുതല്‍ അവശേഷിക്കുന്നത് 40 ദിവസങ്ങള്‍. വോട്ട് ചെയ്ത ശേഷം ഫലമറിയാന്‍ കേരളം ഒരു മാസം കാത്തിരിക്കണം.  

ആദ്യ ഘട്ടം - ഏപ്രില്‍ 11
91 മണ്ഡലങ്ങള്‍, 20 സംസ്ഥാനങ്ങള്‍

  • ആന്ധ്രപ്രദേശ്: 25 സീറ്റ്
  • അരുണാചല്‍: 2 സീറ്റ്
  • അസം: 5 സീറ്റ്
  • ബിഹാര്‍: 4 സീറ്റ്
  • ഛത്തീസ്ഗഢ്: 1 സീറ്റ്
  • ജമ്മു കശ്മീര്‍: 2 സീറ്റ്
  • മഹാരാഷ്ട്ര: 7 സീറ്റ്
  • മണിപ്പൂര്‍: 1 സീറ്റ്
  • മേഘാലയ: 2 സീറ്റ്
  • മിസോറാം: 1 സീറ്റ്
  • നാഗാലാന്‍ഡ്: 1 സീറ്റ്
  • ഒഡീഷ: 4 സീറ്റ്
  • സിക്കിം: 1 സീറ്റ്
  • യുപി: 8 സീറ്റ്
  • ഉത്തരാഖണ്ഡ്: 5 സീറ്റ്
  • പശ്ചിമബംഗാള്‍: 2 സീറ്റ്
  • ലക്ഷദ്വീപ്: 1 സീറ്റ്

രണ്ടാം ഘട്ടം - ഏപ്രില്‍ 18
97 മണ്ഡലങ്ങള്‍, 13 സംസ്ഥാനങ്ങള്‍

  • അസം: 5 സീറ്റ്
  • ബിഹാര്‍: 5 സീറ്റ്
  • ഛത്തീസ്ഗഢ്: 3 സീറ്റ്
  • ജമ്മു കശ്മീര്‍: 2 സീറ്റ്
  • കര്‍ണാടക: 14 സീറ്റ്
  • മഹാരാഷ്ട്ര: 10 സീറ്റ്
  • മണിപ്പൂര്‍: 1 സീറ്റ്
  • ഒഡീഷ: 5 സീറ്റ്
  • തമിഴ്‌നാട്: 39 സീറ്റ്
  • ത്രിപുര: 1 സീറ്റ്
  • യുപി: 8 സീറ്റ്
  • പശ്ചിമബംഗാള്‍: 3
  • പുതുച്ചേരി: 1

മൂന്നാം ഘട്ടം - ഏപ്രില്‍ 23
115 മണ്ഡലങ്ങള്‍, 14 സംസ്ഥാനങ്ങള്‍

  • അസം : 4 സീറ്റ്
  • ബിഹാര്‍: 5 സീറ്റ്
  • ചത്തീസ്ഗഢ്: 7 സീറ്റ്
  • ഗുജറാത്ത്: 26 സീറ്റ്
  • ജമ്മു കശ്മീര്‍: 1 സീറ്റ്
  • കര്‍ണാടക: 14 സീറ്റ്
  • കേരളം: 20 സീറ്റ്
  • മഹാരാഷ്ട്ര: 14 സീറ്റ്
  • ഒഡീഷ: 6 സീറ്റ്
  • യുപി: 10 സീറ്റ്
  • പശ്ചിമബംഗാള്‍: 5 സീറ്റ്
  • ഗോവ: 2 സീറ്റ്
  • ദദ്ര നഗര്‍ഹവേലി: 1 സീറ്റ്
  • ദാമന്‍ ദിയു: 1 സീറ്റ്

നാലാം ഘട്ടം - ഏപ്രില്‍ 29
71 മണ്ഡലങ്ങള്‍, 9 സംസ്ഥാനങ്ങള്‍

  • ബിഹാര്‍: 5 സീറ്റ്
  • ജമ്മു കശ്മീര്‍: 1 സീറ്റ്
  • ഝാര്‍ഖണ്ഡ്: 3 സീറ്റ്
  • മധ്യപ്രദേശ്: 6 സീറ്റ്
  • മഹാരാഷ്ട്ര: 17 സീറ്റ്
  • ഒഡീഷ: 6 സീറ്റ്
  • രാജസ്ഥാന്‍: 13 സീറ്റ്
  • യുപി: 13 സീറ്റ്
  • പശ്ചിമബംഗാള്‍: 8 സീറ്റ്

അഞ്ചാം ഘട്ടം - മെയ് 6
51 മണ്ഡലങ്ങള്‍, 7 സംസ്ഥാനങ്ങള്‍

  • ബിഹാര്‍: 5 സീറ്റ്
  • ജമ്മു കശ്മീര്‍: 2 സീറ്റ്
  • ഝാര്‍ഖണ്ഡ്: 4 സീറ്റ്
  • മധ്യപ്രദേശ്: 7 സീറ്റ്
  • രാജസ്ഥാന്‍: 12 സീറ്റ്
  • യുപി: 14 സീറ്റ്
  • പശ്ചിമബംഗാള്‍: 7 സീറ്റ്

ആറാം ഘട്ടം - മെയ് 12
59 മണ്ഡലങ്ങള്‍, 7 സംസ്ഥാനങ്ങള്‍

  • ബിഹാര്‍: 8 സീറ്റ്
  • ഹരിയാന: 10 സീറ്റ്
  • ഝാര്‍ഖണ്ഡ്: 4 സീറ്റ്
  • മധ്യപ്രദേശ്: 8 സീറ്റ്
  • യുപി: 14 സീറ്റ്
  • പശ്ചിമബംഗാള്‍: 8 സീറ്റ്
  • ഡല്‍ഹി: 7 സീറ്റ്

ഏഴാം ഘട്ടം - മെയ് 19
59 മണ്ഡലങ്ങള്‍, 8 സംസ്ഥാനങ്ങള്‍

  • ബിഹാര്‍: 8 സീറ്റ്
  • ഝാര്‍ഖണ്ഡ്: 3 സീറ്റ്
  • മധ്യപ്രദേശ്: 8 സീറ്റ്
  • പഞ്ചാബ്: 13 സീറ്റ്
  • പശ്ചിമബംഗാള്‍: 9 സീറ്റ്
  • ചണ്ഡീഗഢ്: 1 സീറ്റ്
  • യുപി: 13 സീറ്റ്
  • ഹിമാചല്‍ പ്രദേശ്: 4 സീറ്റ്

വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സുതാര്യമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ ഇലക്ഷന്‍ നടത്തും. സുരക്ഷാ കാരണങ്ങളാല്‍ കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷന്‍ നടത്തില്ല.  

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും

  • രാജ്യത്താകമാനം 90 കോടി വോട്ടര്‍മാരുണ്ട്.
  • പുതിയ വോട്ടര്‍മാര്‍ 8.4 കോടി
  • പുതിയ വോട്ടര്‍മാര്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം
  • പത്ത് ലക്ഷം പോളിങ് ബൂത്തുകള്‍ തെരഞ്ഞെടുപ്പിനായി തയ്യാറാക്കും. 2014 ഇലക്ഷനേക്കാള്‍ ഒരു ലക്ഷം കൂടുതല്‍
  • എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും
  • വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും
  • വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
  • ക്രിമിനല്‍ കേസുള്ള പ്രതികള്‍ കേസിന്റെ വിവരങ്ങള്‍ പത്രത്തില്‍ പരസ്യം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.
  • വോട്ടര്‍മാര്‍ക്ക് പരാതി നല്‍കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
  • തെരഞ്ഞെടുപ്പ് തീയതികള്‍ പരീക്ഷാകാലം ഒഴിവാക്കിക്കൊണ്ട്
  • സമൂഹമാധ്യമങ്ങളിലെ പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും
  • പെയ്ഡ് ന്യൂസ് പാടില്ല
  • വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ജിപിഎസ് നിരീക്ഷണമുണ്ടാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018