National

‘ദേശസ്‌നേഹം പറഞ്ഞ് പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിയ്ക്കാന്‍ ശ്രമിക്കുന്നു’;ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു ഭീകരാക്രമണം ഉണ്ടാവുമെന്ന് രാജ് താക്കറെ; പത്താന്‍കോട്ടില്‍ ആക്രമണം ഉണ്ടായത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ  

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ എംഎന്‍എസിന്റെ 13-ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയാണ് രാജ് താക്കറെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി മറ്റൊരു ആക്രമണമുണ്ടാകുമെന്ന് പറഞ്ഞത്.

എന്റെ വാക്കുകള്‍ ഓര്‍ത്തു വെച്ചോളൂ. പുല്‍വാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. പിന്നെ വീണ്ടും ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരും
രാജ് താക്കറെ

നരേന്ദ്ര മോഡി സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും വഴിതിരിച്ച് മാറ്റി ദേശസ്നേഹത്തിലേക്ക് മാത്രം കൊണ്ടു വരാനായിട്ടായിരിക്കും നീക്കം നടക്കുന്നതെന്നും താക്കറെ പറഞ്ഞു. 2015ല്‍ നാല് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സമയമായപ്പോഴായിരുന്നു പത്താന്‍കോട്ടില്‍ ഭീകരാക്രമണം ഉണ്ടായതെന്നും താക്കറെ പറഞ്ഞു.

റഫേല്‍ വിമാനങ്ങളുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി വേറെയായിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും താക്കറെ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ പ്രസ്താവന സൈന്യത്തെ അപമാനിക്കുന്നതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പലകാര്യങ്ങളും പുറത്ത് വരും. ഡിസംബറില്‍ പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവിനെ ബാങ്കോക്കില്‍ വെച്ച് ഡോവല്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും താക്കറെ ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018