National

‘മോഡി ഇന്ത്യയെ രണ്ടാക്കി, സമ്പന്നരുടെയും പാവങ്ങളുടെയും’; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നീരവ് മോഡിയുടെ പണം പാവങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി, എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും  

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയെ കയ്യില്‍ ലഭിച്ചാല്‍ പണം വീണ്ടെടുത്ത് പൊതുജനങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി.

ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നീരവ് മോഡി ലണ്ടനില്‍ ആഡംബര ജീവിതം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെ തെലങ്കാനയില്‍ നടന്ന പൊതു സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന.

നരേന്ദ്ര മോഡി നീരവ് മോഡിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. പക്ഷേ ഞങ്ങള്‍ പണം പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നല്‍കും. നീരവ് മോഡിയെ ഞങ്ങള്‍ക്ക് കിട്ടിയാല്‍ അയാളുടെ പണം നിങ്ങള്‍ക്ക് നല്‍കും.
രാഹുല്‍ ഗാന്ധി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മോഡി രണ്ട് ഇന്ത്യയെ നിര്‍മിക്കുകയായിരുന്നു. ഒന്ന് അനില്‍ അംബാനിയെ പോലെ സ്വന്തം വിമാനത്തില്‍ സഞ്ചരിക്കുന്ന സമ്പന്നര്‍ക്ക്, രണ്ട് രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക്. അവര്‍ തൊഴു കൈകളോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് കടബാധ്യത എഴുതി തള്ളാന്‍ പറയുമ്പോള്‍ അദ്ദേഹം അതിന് പദ്ധതികളൊന്നുമില്ലെന്ന് പറയുകയായരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു മിനിമം വരുമാനം നിശ്ചയിക്കും അതില്‍ താഴെ വരുമാനമുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. അത്തരക്കാരെ കണ്ടെത്തി കോണ്‍ഗ്രസ് നേരിട്ട് വരുമാനം അക്കൗണ്ടിലേക്ക് നല്‍കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നീരവ് മോഡിയുടെ ചേട്ടനാണ് നരേന്ദ്രമോഡയെന്നും രണ്ട് പേരും തമ്മില്‍ അസാധാരണമായ സാമ്യമുണ്ടെന്നും രാഹുല്‍ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് മോഡിമാരും രാജ്യം കൊള്ളയടിച്ചവരാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രണ്ടാളും തയ്യാറല്ല. നിയമത്തിനതീതരാണെന്നാണ് സ്വയം കരുതിവെച്ചിരിക്കുന്നതെന്നും രണ്ട് പേരും നിയമത്തെ നേരിടേണ്ടി വരുമെന്നും രാഹുല്‍ഗാന്ധി ഇന്നലെ ട്വീറ്ററില്‍ കുറിച്ചിരുന്നു.

13,000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മോഡി പത്ത് ലക്ഷം രൂപ വിലയുള്ള കോട്ടുമിട്ട് ലണ്ടനില്‍ കറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫാണ് പുറത്തുവിട്ടത്. ലണ്ടനിലെ സോഹോയില്‍ നീരവിന് പുതിയ വജ്ര ബിസിനസുണ്ടെന്നും ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ബംഗ്ലാവ് പണിയാനൊരുങ്ങുകയാണ് മോഡിയെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018