National

പരസ്യം നിഷേധിച്ച് മെരുക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഒന്നാം പേജില്‍ പ്രതിഷേധവുമായി കശ്മീരി പത്രങ്ങള്‍

രണ്ട് ദിനപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെതിരെ പ്രതിഷേധമായി ഒന്നാം പേജ് വാര്‍ത്തകള്‍ നല്‍കാതെ ശൂന്യമായി ഒഴിച്ചിട്ട് കശ്മീരിലെ ദിനപത്രങ്ങള്‍. ‘ഗ്രേറ്റര്‍ കശ്മീര്‍’, ‘കശ്മീര്‍ റീഡര്‍’ എന്നിവയ്ക്ക് പരസ്യം നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധമായിട്ടാണ് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ തീരുമാനം.

ഒന്നാം പേജില്‍ ഒരു പ്രതിഷേധക്കുറിപ്പാണ് കശ്മീരിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ ഇന്ന് അച്ചടിച്ചിരിക്കുന്നത്.

‘ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നിവയ്ക്ക് കാരണമില്ലാതെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചതിനെതിരയുള്ള പ്രതിഷേധമായിട്ട്’, കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഒന്നാം പേജില്‍ കുറിച്ചു.

കശ്മീരിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങളുടെയെല്ലാം ഒന്നാം പേജ് സമാനമാണ്.

കഴിഞ്ഞ മാസമാണ് ഗവര്‍ണര്‍ സത്യ പാല്‍ മാലിക്ക് കാരണമൊന്നും പറയാതെ തന്നെ രണ്ട് പത്രങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങള്‍ അവസാനിപ്പിച്ചത്. നടപടി സംസ്ഥാനത്തെ മാധ്യമങ്ങളെ മനഃപൂര്‍വം അടിച്ചമര്‍ത്താനും അട്ടിമറിക്കാനുമുള്ള നീക്കമാണെന്ന് നേരത്തെ തന്നെ കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചിരുന്നു.

പരസ്യ നിഷേധത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്ന് എഡിറ്റേവ്‌സ് ഗില്‍ഡ് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ കശ്മീരില്‍ എഡിറ്റേഴ്‌സ് രണ്ട് പത്രങ്ങള്‍ക്ക് കാരണമില്ലാതെ പരസ്യം നിഷേധിച്ച നടപടിയില്‍ വിശദീകരണം തേടിക്കൊണ്ടിരിക്കുയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന പത്ര സ്വാതന്ത്ര്യത്തിന് എതിരാണ് നീക്കമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വക്താവ് പ്രതികരിച്ചിരുന്നു.

പരസ്യ നിഷേധത്തിന് ശേഷം ഗ്രേറ്റര്‍ കശ്മീര്‍ 20 പേജില്‍ നിന്ന് 12 പേജായും കശ്മീര്‍ റീഡര്‍ 16 പേജില്‍ നിന്ന് 12 പേജായും എഡിഷനുകള്‍ കുറച്ചുവെന്ന് ‘ഫ്രീ സ്പീച്ച് കളക്ടീവ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വകുപ്പ് പരസ്യം നല്‍കുന്നതില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പത്രമാണ് ഗ്രേറ്റര്‍ കശ്മീര്‍. 2016 ല്‍ കശ്മീരില്‍ അധികാരത്തിലുണ്ടായിരുന്ന ബിജെപി പിഡിപി സര്‍ക്കാരിന്റെ ഏകീകരണ സമയത്ത് മൂന്ന് മാസത്തോളം കശ്മീര്‍ റീഡര്‍ നിരോധിക്കുകയും ചെയ്തിരുന്നു. ബിജെപി പിഡിപി ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം കൊണ്ടു വന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018