National

സൈന്യത്തിന്റെ ചിത്രങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞാല്‍ കര്‍ശന നടപടി

സൈനിക നേട്ടങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യത്തിന്റെയും സൈനികരുടെയും ചിത്രങ്ങള്‍ പ്രചരണത്തിനായി ബോര്‍ഡുകളിലും ഫ്‌ളെക്‌സുകളിലും ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കി.

പാക് തടവില്‍ നിന്ന് മോചിക്കപ്പെട്ട അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം മോഡിയുടെയും അമിത് ഷായുടെയും ചിത്രങ്ങള്‍ക്കൊപ്പം വച്ച് ‘എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കീഴില്‍ നടക്കുമെന്ന’ അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

സൈനികവിഭാഗങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2013 ഡിസംബര്‍ 4ലെ ഉത്തരവ് വീണ്ടും ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് സൈനിക വിഭാഗങ്ങളെ കുറിച്ച് സംസാരിക്കുന്നതില്‍ ശ്രദ്ധ പാലിക്കണമെന്നും മുന്‍പിലത്തെ ഉത്തരവിലുണ്ടായിരുന്നു.

രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഇത് സംബന്ധിച്ച് കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ വ്യാപകമായി രാഷ്ട്രീയ നേട്ടത്തിനായി സൈനിക വിഭാഗങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി പലരും പരാതികള്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞാല്‍ അത്തരം നീക്കങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൈനിക വിഭാഗങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് മുന്‍ നാവികസേനാ മേധാവിയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018