National

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു ; പ്രഖ്യാപനം ഇന്ന് വൈകീട്ട് 5 മണിക്ക്

പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 5 മണിക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോരയായിരിക്കും പ്രഖ്യാപനം നടത്തുക. അതോടെ മാതൃക പെരുമാറ്റ ചട്ടവും നിലവില്‍ വരും.

ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനപരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിനു സമയം നല്‍കാനായി തീയ്യതി പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെയാണ് ഇന്ന് പ്രഖ്യാപനം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമസഭ പിരിച്ചുവിട്ട ജമ്മു-കശ്മീരിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനമായിട്ടില്ല.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഏഴോ എട്ടോ ഘട്ടമായായിരുക്കും വോട്ടെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ അവസാനവാരത്തിലോ മെയ് ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 2014ല്‍ ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ഒമ്പത് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്.

നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. 2004ല്‍ ഫെബ്രുവരി 29നും 2009ല്‍ മാര്‍ച്ച് രണ്ടിനും 2014ല്‍ മാര്‍ച്ച് അഞ്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018