National

‘നിറങ്ങള്‍ നമ്മെ ഒന്നിപ്പിക്കട്ടെ എന്നത് വലിയ ചിന്ത, കുട്ടികള്‍ ഒരുമയില്‍ ശരിക്കും വിശ്വസിക്കുന്നു’; സര്‍ഫ് എക്‌സല്‍ പരസ്യത്തിന് ചുക്കാന്‍ പിടിച്ച കാര്‍ലോസ് പെരേര  

ഡിറ്റര്‍ജന്റ് ബ്രാന്‍ഡായ സര്‍ഫ് എക്‌സലിന്റെ പരസ്യത്തെച്ചൊല്ലിയുള്ള വിവാദം തുടരുകയാണ്. പരസ്യം ഹിന്ദുവിരുദ്ധമാണെന്നും ഹോളിയെ മോശമായി ചിത്രീകരിക്കുകയാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചതോടെയാണ് വീഡിയോ ട്രെന്‍ഡിങ് ആയത്. കുട്ടികളെ 'ലവ് ജിഹാദ്' പരസ്യത്തിന് ഉപയോഗിച്ചു എന്നുവരെ ചിലര്‍ പറയുകയുണ്ടായി. വിദ്വേഷപ്രചരണവുമായി എത്തിയ ഹിന്ദുത്വവാദികള്‍ ബോയ്‌കോട്ട് സര്‍ഫ് എക്‌സല്‍ ക്യാംപെയ്‌നുകള്‍ ആരംഭിച്ചെങ്കിലും പരസ്യത്തെ പിന്തുണച്ച് ഇരട്ടിയലധികം പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നുകഴിഞ്ഞു.

ഹോളി ആഘോഷങ്ങള്‍ക്കിടെ ഒരു പെണ്‍കുട്ടി മുസ്ലീം കുട്ടിയെ കളര്‍ ബോംബുകളില്‍ നിന്ന് രക്ഷിച്ച് നിസ്‌കാരത്തിന് പള്ളിയില്‍ എത്തിക്കുന്നതാണ് വീഡിയോ.  

സംഘ്പരിവാറിന്റെ രൂക്ഷമായ ആക്രമണവും മറുവശത്ത് അഭിനന്ദനപ്രവാഹവും ഏറ്റുവാങ്ങുന്ന 'രംഗ് ലായെ സങ്' എന്ന പരസ്യത്തിന് പുറകില്‍ മുംബൈയിലെ ലൊവെ ലിന്റാസ് എന്ന പരസ്യ ഏജന്‍സിയാണ്. കമ്പനിയുടെ റീജിയണല്‍ ക്രിയേറ്റീവ് ഓഫീസര്‍ കാര്‍ലോസ് പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യത്തിന്റെ ആശയം വികസിപ്പിച്ചെടുത്തത്. കാര്‍ലോസ് പെരേരയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഉള്‍പ്പെടെ ആഹ്വാനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിനും കമ്പനിക്കും കുലുക്കമില്ല. പരസ്യത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളില്‍ സന്തോഷവനായ പെരേര ആശയത്തേക്കുറിച്ച് പറയുന്നതിങ്ങനെ.

ഹോളി ആഘോഷം ഒത്തൊരുമയുടെ യഥാര്‍ത്ഥ സ്പിരിറ്റ് കാണിക്കാവുന്ന ഒരു അവസരമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നിറങ്ങളെ ഒരുമയുടെ മീഡിയം ആക്കിയതിലൂടെ എളുപ്പത്തില്‍ ‘രംഗ് ലായേ സംഗ്’ (നിറങ്ങള്‍ നമ്മെ ഒന്നിപ്പിക്കട്ടെ) എന്ന വലിയ ചിന്തയിലേക്ക് എത്താനായി- കുട്ടികള്‍ ശരിക്കും വിശ്വസിക്കുന്ന വികാരം.  
കാര്‍ലോസ് പെരേര  

90 ലക്ഷം വ്യൂസ് ആണ് ഫെബ്രുവരി 27ന് യുട്യൂബില്‍ പബ്ലിഷ് ചെയ്ത പരസ്യം ഇതുവരെ നേടിയിരിക്കുന്നത്. 14,000 ഡിസ്‌ലൈക്കുകളെ നേരിട്ട് 40,000 പേരുടെ പിന്തുണയുമുണ്ട്. ഫേസ്ബുക്കില്‍ മലയാളികള്‍ അടക്കമുള്ള വലിയൊരു വിഭാഗം യൂസര്‍മാര്‍ സര്‍ഫ് എക്‌സല്‍ പരസ്യത്തിലെ 'നിറങ്ങള്‍ നമ്മെ ഒന്നിപ്പിക്കട്ടെ' എന്ന ആശയത്തിന് ഒപ്പം നില്‍ക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018