National

‘മുസ്ലീമായ അച്ഛനും ക്രിസ്ത്യാനിയായ അമ്മയ്ക്കും ജനിച്ച രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്?’ അധിക്ഷേപ പ്രസംഗവുമായി വീണ്ടും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ 

ബാലകോട്ട് വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് കേന്ദ്ര സര്‍ക്കാര്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടവരെ പിന്തുണച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ.

മുസ്ലീമായ അച്ഛനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എന്താണെന്നായിരുന്നു ഹെഡ്‌ജെ ഇന്നലെ ഉത്തരകന്നഡയില്‍ നടന്ന സമ്മേളനത്തില്‍ ചോദിച്ചത്. പ്രസംഗത്തില്‍ രാഹുലിനെ വിദേശിയെന്നായിരുന്നു ഹെഗ്‌ഡെ വിളിച്ചത്.

ലോകം മുഴുവന്‍ അംഗീകരിക്കുമ്പോഴും രാഹുല്‍ ഗാന്ധി പാകിസ്താനില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ വ്യോമാക്രമണത്തിന് തെളിവാവശ്യപ്പെടുകയാണ്. പക്ഷേ ഞാന്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധി ഹിന്ദു ആണെന്നതിന് എന്താണ് തെളിവ് എന്താണെന്നാണ്‌ ? മുസ്ലീമായ അച്ഛനും ക്രിസ്ത്യാനിയായ അമ്മയ്ക്കും ജനിച്ച ആള്‍ എങ്ങനെയാണ് ഗാന്ധിയാകുന്നത്? ബ്രാഹ്മണനാകുന്നത് ? അതിന് ഡിഎന്‍എ തെളിവ് തരാനാകുമോ ?
ആനന്ദ് കുമാര്‍ ഹെഗ്‌ഡെ 

രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാനായി ബന്ധുക്കളുടെ ഡിഎന്‍എ ആവശ്യമായിരുന്നു. രാഹുലിന്റെ ഡിഎന്‍എ ചോദിച്ചപ്പോള്‍ സോണിയ ഗാന്ധി നല്‍കാന്‍ തയ്യാറായില്ല പകരം പ്രിയങ്കയുടെ സാമ്പിളെടുക്കാനാണ് നിര്‍ദേശിച്ചതെന്നും അത് രേഖകളിലുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായിട്ടല്ല ഹെഗ്‌ഡെ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ജനുവരിയില്‍ രാഹുല്‍ ഗാന്ധിയെ മുസ്ലീമിനും ക്രിസ്ത്യാനിയ്ക്കും ജനിച്ച ‘ഹൈബ്രിഡ് സ്‌പെസിമെന്‍’ എന്നായിരുന്നു വിളിച്ചത്. രാഹുലിന് രാജ്യത്തെയും മതങ്ങളെയും കുറിച്ചറിയില്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018