National

നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നില്ലെന്ന് വിവരാവകാശരേഖ; കള്ളപ്പണം തടയാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു

പ്രധാനമന്ത്രി നരന്ദ്രേ മോഡിയുടെ നോട്ട് നിരോധന തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയെന്ന് വിവരാവകാശരേഖ. നിരോധന പ്രഖ്യാപനം നടത്തുന്നതിന് ആറ് മാസം മുന്‍പു മുതല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും കള്ളപ്പണം തടയാന്‍ നോട്ട് നിരോധനം കൊണ്ടാവില്ലെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആര്‍ബിഐയുടെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.

2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്‍പ് തീരുമാനമെടുക്കാന്‍ ആര്‍ബിഐ യോഗം ചേര്‍ന്നിരുന്നു. അതില്‍ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും അന്തിമ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ മോഡി പ്രഖ്യാപനം നടത്തുകയായിരുന്നു.

നടപടി സാമ്പത്തികവളര്‍ച്ചയെ നടപ്പുവര്‍ഷം പിന്നോട്ടടിപ്പിക്കുമെന്നും കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം മുന്നറിയിപ്പു നല്‍കി. അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും യോഗത്തില്‍ സന്നിഹിതനായിരുന്നു.

നിരോധനം വന്നതിന് ശേഷം ഡിസംബര്‍ 15-നാണ് പൊതുതാത്പര്യം മുന്‍നിര്‍ത്തി ആര്‍ബിഐ തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഇത്. വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേശ് നായക് നല്‍കിയ അപേക്ഷയിലാണ് റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍.

അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ വന്‍വര്‍ധന ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം നോട്ട് നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. 2011-12 മുതല്‍ 2015-16 വരെ സാമ്പത്തികവളര്‍ച്ച 30 ശതമാനമായിരുന്നു. എന്നാല്‍, അഞ്ഞൂറിന്റെ നോട്ട് 76.38 ശതമാനവും ആയിരത്തിന്റേത് 108.98 ശതമാനവും കൂടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. രാജ്യത്ത് 400 കോടിയുടെ കള്ളപ്പണം ഉണ്ടെന്നും ഈ പശ്ചാത്തലത്തില്‍ നോട്ടുകള്‍ അസാധുവാക്കണമെന്നായിരുന്നു കേന്ദ്രം വാദിച്ചു.

എന്നാല്‍, സാമ്പത്തികവളര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ പ്രചാരത്തിലുള്ള കള്ളപ്പണം നാമമാത്രമാണെന്ന് ആര്‍ബിഐ അറിയിച്ചു. പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ 400 കോടി കള്ളപ്പണം പ്രസക്തമല്ലെന്നും കള്ളപ്പണം പ്രധാനമായും സ്വര്‍ണത്തിലും വസ്തു ഇടപാടിലുമാണ് നിലനില്‍ക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. പക്ഷേ ഇത് കേന്ദ്രം അംഗീകരിച്ചില്ല.

500, 1000 എന്നിങ്ങനെ 15.41 ലക്ഷം കോടി രൂപയാിരുന്നു 2016 നവംബര്‍ എട്ടിന് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനവും തിരിച്ചെത്തിയത് ആര്‍ബിഐ വാദം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018