National

അദാനിയുടെ കമ്പനിയെ രക്ഷിക്കാന്‍ ഗുജറാത്തില്‍ വൈദ്യുത നിരക്ക് കൂട്ടി; ബിജെപി സര്‍ക്കാരിന്റെ വഴിവിട്ട സഹായം സുപ്രീംകോടതി വിധി മറികടന്ന്   

ഇന്തൊനേഷ്യയില്‍ നിന്നാണ് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതെന്നും വില കൂടിയെന്നുമായിരുന്നു അദാനി പവര്‍ ലിമിറ്റഡിന്റെ വാദം. കമ്പനിയ്ക്ക് കല്‍ക്കരി നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമയും അദാനി തന്നെയാണെന്ന് പിന്നീട് തെളിഞ്ഞു.  

ഗൗതം അദാനിയുടെ വൈദ്യുത നിര്‍മ്മാണ കമ്പനിയെ രക്ഷിക്കാന്‍ സുപ്രീം കോടതി വിധി വകവെയ്ക്കാതെ ഗുജറാത്ത് സര്‍ക്കാര്‍ ജനങ്ങളില്‍ അമിതചാര്‍ജ് അടിച്ചേല്‍പ്പിച്ചു. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകള്‍ നടത്തിയ വഴിവിട്ട സഹായം മൂലമാണ് 'കടബാധ്യതമൂലം ബാങ്ക് ജപ്തി നേരിടുകയായിരുന്ന' അദാനി പവര്‍ ലിമിറ്റഡ് രക്ഷപ്പെട്ടതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ നടത്തിയ അന്വേഷണം ചൂണ്ടിക്കാണിക്കുന്നു.

അദാനി താപ വൈദ്യുത പ്രൊജക്ടിന് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് ഡിസംബര്‍ 2018നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. 2017ലെ സുപ്രീം കോടതി വിധിയെ അവഗണിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. നിലവിലുള്ള നിരക്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കടം വീട്ടാന്‍ കഴിയുന്നില്ലെന്നുമുള്ള കമ്പനിയുടെ വാദം ബിജെപി സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഗുജറാത്തിലെ തീരപ്രദേശമായ മുന്ദ്രയിലാണ് അദാനി പവര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. 4,620 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദന ശേഷി. ഇതില്‍ 2,000 മെഗാവാട്ട് ഗുജറാത്ത് സര്‍ക്കാരിന്റെ വൈദ്യുത വിതരണ സംവിധാനമായ ഊര്‍ജ വികാസ് നിഗമിന് നല്‍കാന്‍ കരാറുണ്ട്. 2007ലാണ് അദാനി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. 2010ല്‍ പ്രൊജക്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കരാറില്‍ മാറ്റം വരുത്തണമെന്നും നിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് അദാനി പവര്‍ ലിമിറ്റഡ് രംഗത്തു വന്നു. വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്ന ഇന്തൊനേഷ്യന്‍ കല്‍ക്കരിയ്ക്ക് വില കൂടിയെന്നാരോപിച്ചായിരുന്നു നീക്കം.

അദാനി പവര്‍ ലിമിറ്റഡ്
അദാനി പവര്‍ ലിമിറ്റഡ്

വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്കൊടുവില്‍ കമ്പനിയുടെ വാദം തള്ളി 2017ല്‍ സുപ്രീം കോടതി വിധിയുണ്ടായി. കമ്പനി ബോധപൂര്‍വ്വമാണ് റിസ്‌ക് എടുക്കാന്‍ തയ്യാറായതെന്നും ആദ്യം സമര്‍പ്പിച്ച ലേല നിരക്ക് പ്രകാരം തന്നെ തുടരണമെന്നും വ്യക്തമാക്കിയായിരുന്നു വിധി. ഇന്തൊനേഷ്യയില്‍ നിന്ന് മാത്രമാണ് കല്‍ക്കരി കിട്ടുന്നതെന്നും ഇത്ര വിലയാണുള്ളതെന്നും കരാറില്‍ ഇല്ലെന്ന കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിരക്ക് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി കേന്ദ്ര ഊര്‍ജ നിയന്ത്രണ കമ്മീഷനെ സമീപിച്ചിരുന്നു. അദാനി പവര്‍ പ്രൊജക്ടിന് കല്‍ക്കരി ഇറക്കുമതി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ കമ്പനിയുടെ 74 ശതമാനം ഓഹരിയും അദാനി എന്റര്‍പ്രൈസസിന്റെ കൈയിലാണെന്ന് കമ്മീഷന്‍ അംഗമായിരുന്ന എസ് ജയരാമന്‍ കണ്ടെത്തി.

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. കല്‍ക്കരി വില വര്‍ധനയിലൂടെ ഇന്തൊനേഷ്യന്‍ കമ്പനിക്ക് നേരിട്ട് തന്നെ ലഭിക്കുന്ന ലാഭം അദാനി എന്റര്‍പ്രൈസസിലാണെത്തുന്നത്. ഇന്തൊനേഷ്യയിലെ വിലമാറ്റങ്ങളില്‍ ആത്യന്തികമായി ലാഭമുണ്ടാകുന്നത് അദാനി ഗ്രൂപ്പിന് തന്നെയാണ്.
എസ് ജയരാമന്‍

നിരക്ക് പുനപരിശോധിക്കണെന്ന അദാനി പവര്‍ ലിമിറ്റഡിന്റെ ആവശ്യം തള്ളി 2013ല്‍ കമ്മീഷന്‍ ഉത്തരവിട്ടു. 2018 ഡിസംബറില്‍ കേന്ദ്ര ഊര്‍ജ വകുപ്പ് വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തി. ഇതിനേത്തുടര്‍ന്നാണ് അദാനി ആവശ്യപ്പെട്ട പ്രകാരം നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018