National

‘സര്‍ വേണ്ട, നിങ്ങള്‍ രാഹുല്‍ എന്ന് വിളിക്കൂ’; ചെന്നൈയിലെ വിദ്യാര്‍ത്ഥികളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍   

തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാ മേരിസ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ സര്‍ എന്ന വിളിയോടെ തന്നെ അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിനിയോട് തന്നെ രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞത് ഹാളില്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിക്കപ്പെട്ടത്. തന്നോട് കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാനാണ് വിദ്യാര്‍ത്ഥിനികളോട് രാഹുല്‍ ആവശ്യപ്പെട്ടത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളോടാണ് രാഹുല്‍ ഗാന്ധി സംവദിച്ചത്.

ഇന്ത്യ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുന്നത് വളരെ തുച്ഛമായ കാര്യങ്ങളാണെന്ന് നമുക്ക് ബോധ്യപ്പെട്ടതാണ്. നമ്മുടെ ലക്ഷ്യം ആറ് ശതമാനമാണ്. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവാക്കണമെന്നത് മാത്രമല്ല, വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര അധികാരവും ആവശ്യമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മെ വെല്ലുവിളിക്കാന്‍ പോന്നവയാവണം. എന്നെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്കാകണം എന്നാണ് എന്റെ ആഗ്രഹം.
രാഹുല്‍ ഗാന്ധി

ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വദ്രയായാലും മോഡിയായാലും അന്വേഷിക്കപ്പെടേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചില ആളുകളെ മാത്രം തെരഞ്ഞെടുത്ത് നിയമത്തിന് മുന്നില്‍ ഒഴിവാക്കാനുള്ള ശ്രമം നടത്താന്‍ പാടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫേല്‍ കരാറില്‍ അന്വേഷിക്കപ്പെടുക തന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഒരു മിനിട്ട് നേരത്തേക്ക് പോലും റഫേല്‍ കരാറിനേ കുറിച്ച് വാ തുറന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018