National

മുസഫര്‍നഗര്‍ കലാപം: സഹോദരന്‍മാരുടെ കൊലയ്ക്ക് ദൃക്‌സാക്ഷിയായ അബ്‌സാബിനെ വെടിവെച്ചുകൊന്നു  

മുസഫര്‍നഗര്‍ കലാപത്തിനിടെ സ്വന്തം സഹോദരന്‍മാരുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ അബ്‌സാബിനെ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഖത്തൗളിയില്‍ വെച്ചാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ 35കാരനായ അബ്‌സാബിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

2013 സെപ്റ്റംബറില്‍ യുപിയിലെ മുസഫര്‍നഗറില്‍ നടന്ന കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിലെ പ്രധാനസാക്ഷികളില്‍ ഒരാളായിരുന്നു അബ്‌സാബ്.   

പാല്‍ വിതരണം ചെയ്യാന്‍ പോകവേയാണ് അബ്‌സാബ് കൊല്ലപ്പെട്ടതെന്ന് ഖത്തൗളി സി ഐ ആശിഷ് കുമാര്‍ പറഞ്ഞു. കൊലപാതകിയെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഖത്തൗളി പൊലീസ് സ്റ്റേഷനില്‍ നിന്നും ഏതാനും മിറ്ററുകള്‍ മാത്രം അകലെയാണ് കൊല നടന്നത്.

സഹോദരന്‍മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അബ്‌സാബ് തിരിച്ചറിഞ്ഞതിന് ശേഷം അവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും അവര്‍ തന്നെയാണ് അബ്‌സാബിനെയും കൊന്നതെന്ന് ഭാര്യ മീന ആരോപിച്ചു.

അവര്‍ സ്വാധീനമുള്ളവരാണ്. അവര്‍ വീട്ടില്‍ വന്നിരുന്നു. ‘ഞങ്ങളുടെ നീതി നടപ്പാക്കും’ എന്ന് പറഞ്ഞു. ഞങ്ങള്‍ ഭയപ്പെട്ടു. പക്ഷെ ഞങ്ങള്‍ക്ക് കേസ് തുടരണമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. അവര്‍ രണ്ട് സഹോദരന്‍മാരെ ഞങ്ങളില്‍ നിന്നും എടുത്തു. ഇപ്പോ എന്റെ ഭര്‍ത്താവിനെയും. ഞങ്ങള്‍ നശിച്ചു.  
മീന  

അക്രമത്തിന് ശേഷം കാര്യങ്ങള്‍ പഴയപോലെ ആയിരുന്നില്ല. അതുകൊണ്ടാണ് തങ്ങളുടെ ഗ്രാമമായ ഖേഡി വിട്ടത്. മൂന്നും പത്തും വയസുള്ള തന്റെ കുട്ടികളുടെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണെന്നും മീന കൂട്ടിച്ചേര്‍ത്തു.

അബ്‌സാബിന്റെ സഹോദരന്‍മാരായ നവാബ്, ഷാഹിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പേര്‍ വിചാരണ നേരിടുകയാണ്. ഇരട്ടക്കൊലയില്‍ കഴിഞ്ഞ ഫെബ്രുവരി 25ന് മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളില്‍ ആറ് പേരെ മുസഫര്‍നഗര്‍ ജില്ലാ കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ അബ്‌സാബ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 25ന് കേസില്‍ വീണ്ടും വാദം കേള്‍ക്കാനിരിക്കെയാണ് അബ്‌സാബ് കൊല്ലപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018