National

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനായില്ല; എതിര്‍പ്പുമായി ചൈന വീണ്ടും; യുഎന്നില്‍ ഇന്ത്യയ്ക്ക് തിരിച്ചടി 

ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് യുഎന്നില്‍ വീണ്ടും തിരിച്ചടി. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം പാസാക്കാനായില്ല. ഇത് നാലാം തവണയാണ് ഇന്ത്യയുടെ നീക്കത്തെ ചൈന പ്രതിരോധിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയമാണ് പരാജയപ്പെട്ടത്. ഇന്നലെ രാത്രി വൈകി നടന്ന വോട്ടെടുപ്പില്‍ വീറ്റോ അധികാരമുളള ചൈന എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന തീരുമാനം തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നാണ് ചൈനയുടെ നിലപാട്. ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ചൈന ആവശ്യപ്പെട്ടു. മുന്‍പ് മൂന്ന തവണ സുരക്ഷാ കൗണ്‍സിലിന് മുന്‍പ് പ്രമേയം കൊണ്ടുവന്നപ്പോഴും വീറ്റോ അവകാശം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു

മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദി പട്ടികയില്‍ പെടുത്തുന്നതിനെ പാകിസ്താന്‍ അനുകൂലിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് ചൈനയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ നിലപാടേ ഐക്യരാഷ്ട്ര സഭ എടുക്കാവൂ എന്നും ചൈന പറയുന്നു.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടൈന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മര്‍ദ നീക്കങ്ങളുമായി മുന്നോട്ട് പോകും.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശ നയത്തിലെ പാളിച്ചയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം പാസാക്കാന്‍ ആകാത്തതിന് കാരണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018