National

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് 52,750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി; രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ നിധി 

വിദ്യാഭ്യാസ മേഖലയിലാണ് അസിം പ്രേംജിയുടെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. 1999 മുതല്‍ 2005 വരെ ഫോര്‍ബ്‌സ് മാഗസിന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി തനിക്കുള്ള ഓഹരികളില്‍ ഒരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുന്നു. തന്റെ ഓഹരികളില്‍ നിന്ന് 34 ശതമാനം ഓഹരി വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണെന്ന് അസിം പ്രേംജി ഫൗണ്ടേഷന്‍ അറിയിച്ചു. ഏകദേശം 52,750 കോടി രൂപ (7.5 ബില്യണ്‍ ഡോളര്‍) ആണ് ഈയിനത്തില്‍ അസിം പ്രേംജി മാറ്റിവെച്ചിരിക്കുന്നത്. 1.45 ട്രില്യണ്‍ രൂപ മൊത്തത്തില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രേംജി മാറ്റിവച്ചിട്ടുണ്ട്. അസിം പ്രേംജിക്ക് വിപ്രോയില്‍ 74 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്‍പും വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജി തന്റെ സ്വന്തം ഓഹരിയില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെച്ചിരുന്നു. നാല് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വെജിറ്റബിള്‍ ഓയില്‍ കമ്പനിയായ വിപ്രോ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഒന്നാക്കി മാറ്റുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലാണ് അസിം പ്രേംജിയുടെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ മേഖലയുട പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നമനത്തിനുമായി സമഗ്രമായ പഠനം നടത്തുകയും അതിന് വേണ്ട പ്രവര്‍ത്തനങ്ങളും അസിം പ്രേംജി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കര്‍ണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ സജീവ പ്രവര്‍ത്തനം നടത്തുന്നത്.

1999 മുതല്‍ 2005 വരെ ഫോര്‍ബ്‌സ് മാഗസിന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു. 2011ല്‍ സാങ്കേതിക രംഗത്തു നല്‍കിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018