National

റിപ്പോര്‍ട്ട് പൂഴ്ത്തലില്‍ ഹാട്രിക് അടിച്ച് മോഡി സര്‍ക്കാര്‍; സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടിന് പുറമേ ‘മുദ്ര’യും പൂഴ്ത്തി; ‘തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ നിലയില്‍’ 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂഴ്ത്തുന്നത്. സര്‍വേ നടക്കുന്ന സമയത്ത് 10.35 കോടി ഗുണഭോക്താക്കളായിരുന്നെങ്കില്‍ ഇപ്പോഴത് 15.56 കോടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് അടുത്ത രണ്ട് മാസത്തേയ്ക്ക് പുറത്തുവിടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടാണ് നരേന്ദ്ര മോഡി സര്‍ക്കര്‍ പൂഴ്ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടിയനിലയിലാണെന്നു വ്യക്തമാക്കുന്ന നാഷനല്‍ സാംപിള്‍ സര്‍വേയുടെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനു പിന്നാലെ മുദ്ര പദ്ധതിപ്രകാരം എത്ര പേര്‍ക്കു തൊഴില്‍ ലഭിച്ചെന്ന കണക്കും പുറംലോകം കണ്ടില്ല. ചെറുകിട-ഇടത്തരം സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് റീഫിനാന്‍സ് ഏജന്‍സി എന്ന മുദ്ര പദ്ധതിക്കു കീഴില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടുമാസത്തേക്ക് കണക്കുകള്‍ പുറത്തുവിടേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സാംപിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനു പിന്നാലെ മുദ്ര പദ്ധതിപ്രകാരം ലേബര്‍ ബ്യൂറോയുടെ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്നും ദ് ഇന്ത്യന്‍ എക്സ്പ്രസ് ഫെബ്രുവരി 22ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവസാന വെള്ളിയാഴ്ച നടന്ന മീറ്റിങില്‍ റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ബ്യൂറോ ഇതിന് രണ്ട് മാസം കൂടി സമയം ചോദിച്ചു എന്നാണ് റിപ്പോര്‍ട്ട്. സമിതിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഇതുവരെ അംഗികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവിടണ്ടതില്ല എന്നാണ് അനൗപചാരിക തീരുമാനം.

എന്‍എസ്എസ്ഒ സര്‍വേ റിപ്പോര്‍ട്ടിന് പുറമെ ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും (എംപ്ലോയ്മെന്റ്-അണ്‍ എംപ്ലോയ്മെന്റ് സര്‍വേ) സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത് രണ്ടും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. 2016-17ല്‍ തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും കൂടിയ (3.9 ശതമാനം) നിലയിലെത്തി എന്നാണ് ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ 2017-18ല്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (6.1 ശതമാനം) തൊഴിലില്ലായ്മ എത്തി എന്നാണ് എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ അവിശ്വാസം പ്രകടിപ്പിച്ച നീതി ആയോഗ്, ലേബര്‍ ബ്യൂറോയോട് ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഈ കണക്കുകള്‍ പുറത്തുവിടാം എന്നായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. മുദ്ര പദ്ധതി പ്രകാരം നേരിട്ട് തൊഴില്‍ ലഭിച്ചവരുടെ കണക്കുകളും അനുബന്ധ ജോലികള്‍ സംബന്ധിച്ച കണക്കുകളും നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. 2015 ഏപ്രില്‍ എട്ടിനും 2019 ജനുവരി 31നുമിടയില്‍ മുദ്ര ലോണ്‍ നേടിയ 97,000 ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ലേബര്‍ ബ്യൂറോ സര്‍വേ. സര്‍വേ നടക്കുന്ന സമയത്ത് 10.35 കോടി ഗുണഭോക്താക്കളായിരുന്നെങ്കില്‍ ഇപ്പോഴത് 15.56 കോടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018