National

ഈ കേസ് വാദിക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി; വിരട്ടലില്‍ ഞെട്ടി ‘നോ ലോര്‍ഡ്ഷിപ്പ്’ എന്ന് വക്കീല്‍; മുസ്ലീങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന ഹര്‍ജി എടുക്കും മുമ്പേ തള്ളി 

ഇന്ത്യയിലെ മുസ്ലീങ്ങളെ മുഴുവന്‍ പാകിസ്താനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹര്‍ജി മിനിറ്റുകള്‍ കൊണ്ട് തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ആര്‍എഫ് നരിമാനും വിനീത് സാരനും ചേര്‍ന്ന ബഞ്ചാണ് സംഗത് സിങ്ങ് ചൗഹാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി വാദം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തന്നെ തള്ളിയത്.

കേസ് പരിഗണിക്കവേ ജസ്റ്റിസ് നരിമാന്‍ ആദ്യം ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ഹര്‍ജി ഉറക്കെ വായിക്കാനാവശ്യപ്പെട്ടു. ഹര്‍ജി വായിച്ചു കേട്ടതിന് ശേഷം ഇതില്‍ ശരിക്കും വാദിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് നരിമാന്‍ അഭിഭാഷകനോട് ചോദിച്ചു. ഉണ്ടെങ്കില്‍ കേള്‍ക്കാമെന്നും പക്ഷേ താങ്കള്‍ക്ക് എതിരെ നടപടിയുണ്ടാകമെന്നും വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് നരിമാന്റെ ചോദ്യം. തുടര്‍ന്ന് വേണ്ട എന്ന് പറഞ്ഞ് അഭിഭാഷകന്‍ പിന്മാറുകയും ഹര്‍ജി തള്ളുകയും ചെയ്തുവെന്ന് ‘ബാര്‍ ആന്‍ഡ് ബഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജസ്റ്റിസ് നരിമാന്‍ : ഈ കേസ് വാദിക്കണം എന്ന് ഗൗരവ്വമായി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ കേള്‍ക്കാം പക്ഷേ താങ്കള്‍ക്ക് എതിരെ നടപടിയുണ്ടാകും

അഭിഭാഷകന്‍ : ഉം...... ഇല്ല ലോര്‍ഡ്ഷിപ്പ്

ജസ്റ്റിസ് നരിമാന്‍ : ഡിസ്മിസ്സഡ്

കോടതിയുടെ നടപടി വലിയ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളടക്കം സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരു ഹര്‍ജി നല്‍കിയവരെ വിമര്‍ശിച്ചും മതേതരത്വം ചൂണ്ടിക്കാട്ടിയും പലരും വിധി ഷെയര്‍ ചെയ്യുകയാണ്.

ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദു രാജ്യമായെന്ന് മേഘാലയ ഹൈക്കോടതി ജഡ്ജി എസ്ആര്‍ സെന്‍ ഡിസംബറില്‍ നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരുന്നു. സെന്നിന്റെ പരാമര്‍ശം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിപ്പിക്കുന്നതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സമര്‍പ്പിച്ച് അഭിഭാഷകനായ സോന ഖാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. 2017ല്‍ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ സമാനമായ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018