National

5 വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 14034 കര്‍ഷകര്‍; കടാശ്വാസം പ്രഖ്യാപിച്ചതിന് ശേഷം ജീവനൊടുക്കിയത് 4500 പേര്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 14034 കര്‍ഷകര്‍. ഫ്ടനവിസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ക്കും കര്‍ഷകരുടെ ദുരിതം കുറയ്ക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. 2017 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിന് ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉളളത്.

2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുളള കാലത്ത് 1755 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2018ല്‍ 2761 പേര്‍ ആത്മഹത്യ ചെയ്തു. കടം എഴുതി തളളല്‍ പ്രഖ്യാപിച്ചതിന് ശേഷം 4516 പേര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്.

സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണ് കടം എഴുതിതളളല്‍ പദ്ധതിയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് വിശേഷിപ്പിച്ചത്. അര്‍ഹരായ എല്ലാ കര്‍ഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ ഭൂവിസ്തൃതി പരിഗണിക്കാതെ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിന് ശേഷമുളളതാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെ 6268 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. അടുത്ത നാലുവര്‍ഷം കര്‍ഷക ആത്മഹത്യാ നിരക്ക് ഇരട്ടിയായി. 2015 മുതല്‍ 2018 വരെ 11995 പേര്‍ ആത്മഹത്യ ചെയ്തു.

സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ വിവര പ്രകാരം കടം, വിള നാശം, കടം നല്‍കിയവരില്‍ നിന്നുളള സമ്മര്‍ദം തുടങ്ങിയവയാണ് കര്‍ഷക ആത്മഹത്യകള്‍ക്കുളള കാരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018