National

ഇന്ത്യയുടെ ആദ്യത്തെ ‘ലോക്പാല്‍’ പ്രഖ്യാപനം നാളെ; മുന്‍ സുപ്രീം കോടതി ജസ്റ്റിസ് പിസി ഘോഷിനെ നിയമിച്ചേക്കുമെന്ന് സൂചന

രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കും എന്ന് സൂചന. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി മുന്നോട്ട് വച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നാളെയാണ് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക.

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍. ഇതിനായി വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മുന്‍ ഹൈക്കോടതി ജഡ്ജിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ലോക്പാല്‍ നിയമനം വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. പ്രധാനന്‍മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ സമിതിയില്‍ ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി എന്നിവര്‍ പങ്കെടുത്തിരുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പി സി ഘോഷ് അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

സുപ്രീം കോടതി ജഡ്ജി ആകുന്നതിന് മുമ്പ് കൊല്‍ക്കത്ത ആന്ധ്ര പ്രദേശ് ഹൈക്കോടതികളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2017 മെയ് മാസത്തിലാണ് പി.സി.ഘോഷ് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ്.

ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരസിച്ചിരുന്നു. ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടിയില്‍ തനിക്ക് യാതൊരു അവകാശങ്ങളുമില്ലെന്നും പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിനാല്‍ ഈ സ്ഥാനം താന്‍ സ്വീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ക്ഷണം നിരസിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018