National

‘2025 ന് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകും’; അഖണ്ഡഭാരത സ്വപ്‌നവുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ 

പാകിസ്താന്‍ 2025 ന് ശേഷം ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്ക് ശേഷം കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് വീടോ വ്യവസായ സ്ഥാപനമോ വാങ്ങാന്‍ അവസരമുണ്ടാകുമെന്ന് ‘കശ്മീര്‍ വഴി മുന്നോട്ട്’ എന്ന വിഷയത്തില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ആര്‍എസ്എസ് നാഷണല്‍ എക്‌സിക്യുട്ടിവ് അംഗകൂടിയായ ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

1947 ന് മുന്‍പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. ആളുകള്‍ പറയുന്നത് അത് 1945 ന് മൂന്‍പ് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നുവെന്നാണ്. 1925 ന് ശേഷം വീണ്ടും അത് ഹിന്ദുസ്ഥാന്റെ ഭാഗമാകും.
ഇന്ദ്രേഷ് കുമാര്‍

അഖണ്ഡ ഭാരതം എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ പോലെ അതിര്‍ത്തികളുള്ള ഒന്നായിതീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ബംഗ്ലാദേശ് സര്‍ക്കാരിനെ അനുകൂലമാക്കാന്‍ ഡല്‍ഹി ഉറപ്പുവരുത്തുന്നുണ്ടെന്നും ഇന്ദ്രേഷ് പറഞ്ഞു. ആദ്യമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മയമില്ലാത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. അത് രാഷ്ട്രീയ ഇച്ഛാശക്തിയോടൊപ്പമുള്ള സൈനിക നടപടിയാണ്.

ഇപ്പോള്‍ രാഷ്ട്രീയ ഇച്ഛാശക്തി ആകെ മാറിയ സാഹചര്യത്തില്‍ ലാഹോറില്‍ താമസമാക്കുവാനും ചൈനയുടെ അനുമതിയില്ലാതെ മാനസ സരോവറില്‍ പോകാനും നമുക്ക് ആഗ്രഹിക്കാം. നമ്മുടെ ആഗ്രത്തിനൊപ്പം ദാക്ക നില്‍ക്കുമെന്ന് നമുക്ക് ഉറപ്പുവരുത്തണം. ഭാരതയൂണിയന്‍ ഓഫ് അഖണ്ഡ ഭാരതം യൂറോപ്യന്‍ യൂണിയന്റെ മാതൃകയിലെത്തിക്കണം.

പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അവരുടെ പാര്‍ട്ടി എടുത്ത നിലപാട് കണ്ട് അന്ധാളിച്ചിരിക്കുകയാണ്. തങ്ങള്‍, സൈനികരെ അനുമോദിക്കുമ്പോള്‍ അവര്‍ തെളിവാണ് ആവശ്യപ്പെടുന്നത്. മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനെയാണ് പ്രകീര്‍ത്തിക്കുന്നത്. ഇത്തരം വഞ്ചനക്കെതിരെ നമുക്ക് നിയമം വേണം. ഇവര്‍ പഠിക്കുന്നത് ജെഎന്‍യുവിലും മഹാരാഷ്ട്രയിലുമാണ്. നസറുദിന്‍, ഹമീദ് അന്‍സാരി, സിദ്ധുവിനെ പോലുള്ളവര്‍ നമുക്ക് വേണ്ട.

എന്തുകൊണ്ട് ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നവെന്ന് തനിക്ക് മനസിലായതായി ഇന്ദ്രേഷ് പറഞ്ഞു. ചൈനയ്ക്ക് പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ പിടികൂടണമെന്ന് ആഗ്രഹമുണ്ട്. നമ്മള്‍ ആയുധം പോലും വേണ്ടാതെ അന്താരാഷ്ട്രതലത്തില്‍ ജയിച്ചു കഴിഞ്ഞല്ലോ. അതാണ് ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവിയെ ചോദ്യം ചെയ്ത ഇന്ദ്രേഷ് അവ എത്രയും പെട്ടന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018