National

പരിസ്ഥിതി വിഷയങ്ങള്‍ക്ക് വിട്ടു വീഴ്ച നല്‍കാത്ത നാല് പതിറ്റാണ്ട്; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദാരിയല്‍ ഡി മോന്റ് അന്തരിച്ചു 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദാരിയല്‍ ഡി മോന്റ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ശനിയാഴ്ചയായിരുന്നു അന്ത്യം.

പരിസ്ഥിതി വിഷയങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ നിതാന്ത പരിശ്രമമാണ് ദാരിയലിന്റെ മാധ്യമ ജീവിതത്തില്‍ ഉടനീളം കാണാന്‍ കഴിയുക. നാല് പതിറ്റാണ്ട് നീണ്ടുനിന്ന ആദ്ദേഹത്തിന്റെ കരിയറില്‍ ‘ദ ടൈംസ് ഓഫ് ഇന്ത്യ’, ‘ഇന്ത്യന്‍ എക്‌സപ്രസ്’ തുടങ്ങിയ പത്രങ്ങളില്‍ റസിഡന്റ് എഡിറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഫോറം ഓഫ് എന്‍വയോണ്‍മെന്റല്‍ ജേണലിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഫ്ഇജെഐ) ചെയര്‍പേഴ്‌സണ്‍ ആയി സേവനമനുഷ്ടിച്ചിട്ടുള്ള ദാരിയല്‍ ജര്‍മനിയില്‍ രൂപീകൃതമായിട്ടുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ജേര്‍ണലിസ്റ്റ് ഇന്‍ ദ്രിസ്‌ഡെന്റെ സ്ഥാപക അധ്യക്ഷനായിരുന്നു.

നവമാധ്യമങ്ങളില്‍ സാനിധ്യമുണ്ടായിരുന്ന ദാരിയല്‍ അവസാന നാളുകളില്‍ ‘ദ ക്യുന്റ്’ പോലുള്ള ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ധാരാളം സ്റ്റോറികള്‍ എഴുതിയിരുന്നു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, പൗരാവകാശ പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ദാരിയലിന്റേതായി പുറത്തുവന്നിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018